Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ച ശക്തം, വരാനിരിക്കുന്നത് കൊടുംശൈത്യം
reporter

ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞു വീഴ്ച ശക്തമാകുന്നതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. സ്‌കോട്ലന്‍ഡില്‍ മഞ്ഞും ഐസും മൂലമുള്ള യെല്ലോ അലര്‍ട്ടാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നാല് അഞ്ച് ഇഞ്ചു വരെ മഞ്ഞു വീഴാം. മഞ്ഞു മൂലം റോഡ്, റെയില്‍ ഗതാഗതങ്ങള്‍ താറുമാറാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വരാനിരിക്കുന്നത് അതിശൈത്യമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ബോക്സിംഗ് ഡേയില്‍ വാഹനവുമായി പുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ മഞ്ഞും ഐസും സൂക്ഷിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. ക്രിസ്മസ് രാത്രി തന്നെ ബ്രിട്ടന്റെ നോര്‍ത്ത് ഭാഗങ്ങളില്‍ താപനില മൈനസിലേക്കെത്തി. സൗത്ത് മേഖലയില്‍ 11 സെല്‍ഷ്യസിലാണ് രാത്രി താപനില ഉണ്ടായിരുന്നത്. ഈ മാസം തന്നെ താപനില മൈനസ് 11 ലേക്ക് നീങ്ങും. രാത്രിയോടെ സ്‌കോട്ലന്‍ഡില്‍ കാലാവസ്ഥ മഞ്ഞു നിറഞ്ഞതാകും. രാത്രി 9 മുതല്‍ അടുത്ത ദിവസം വൈകീട്ട് വരെ യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാറ്റും ഫ്രീസിങ് താപനിലയുമാണ് രാത്രിയിലുണ്ടാകുക.

ഇതിനിടെ നൂറ്റാണ്ടിലെ ഹിമപാതം ഗ്രസിക്കുമ്പോള്‍ ഒറ്റപ്പെട്ട് പോയ ജനങ്ങളെ രക്ഷപ്പെടുത്താന്‍ പെടാപ്പാട് പെട്ട് ന്യൂയോര്‍ക്കിലെ എമര്‍ജന്‍സി വിഭാഗങ്ങള്‍. ഇതിനകം 27 പേരുടെ ജീവനെടുത്ത കൊടുംതണുപ്പിന് കാരണമായ കൊടുങ്കാറ്റ് തുടരുകയാണ്. ദേശീയ തലത്തില്‍ 60-ലേറെ ആളുകളാണ് മരിച്ചിട്ടുള്ളത്.ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ബഫല്ലോയില്‍ മണിക്കൂറുകള്‍ മഞ്ഞ് പെയ്യുന്നതിനിടെ മൃതദേഹങ്ങള്‍ വാഹനങ്ങളിലും, വഴിയോരങ്ങളിലെ മഞ്ഞ് മൂടിയ മേഖലകളിലും കണ്ടെത്തുന്നുണ്ട്. വാഹനങ്ങളില്‍ തെരച്ചില്‍ നടത്തി ആളുകളെ ജീവനോടെയോ, മരിച്ച നിലയിലോ പുറത്തെടുക്കാനാണ് എമര്‍ജന്‍സി വിഭാഗങ്ങള്‍ ശ്രമിക്കുന്നത്.

തിങ്കളാഴ്ച രാത്രിയോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിനായി ഫെഡറല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്താനായി ഗവണ്‍മെന്റ് പിന്തുണയും ഉറപ്പുനല്‍കി. ആളുകള്‍ വീടിനകത്ത് തുടരുകയും, റോഡില്‍ ഇറങ്ങുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ വ്യക്തമാക്കി. 'എല്ലാ ശരിയായി എന്ന് കരുതാന്‍ സമയമായിട്ടില്ല. കൊടുങ്കാറ്റ് തിരികെ വരികയാണ്. ആറ് മുതല്‍ 12 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്', ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് പട്ടണങ്ങളില്‍ പലതും 30 മുതല്‍ 40 ഇഞ്ച വരെ മഞ്ഞില്‍ മൂടിയ നിലയിലാണ്. ബഫല്ലോയില്‍ യുദ്ധക്കളത്തില്‍ പോകുന്നതിന് തുല്യമായ അവസ്ഥയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. കനത്ത മഞ്ഞും, കാറ്റും, പൂജ്യത്തിന് താഴെ താപനിലയും ചേര്‍ന്ന് 15,000 യുഎസ് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window