Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
വിദേശവിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ കുടുംബത്തെ ആശ്രിത വിസയില്‍ കൊണ്ടുവരാന്‍ സാധിക്കില്ല
reporter

ലണ്ടന്‍: കേരളത്തില്‍ നിന്നുള്ള ഒട്ടേറെ വിദ്യാര്‍ഥികളാണ് പഠനത്തിനായി ദിനംപ്രതി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാല്‍ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികള്‍ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളില്‍ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെര്‍മനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം. ഭര്‍ത്താവോ ഭാര്യയോ പഠിക്കാനായി യുകെയില്‍ എത്തുകയും അധികം താമസിയാതെ ആശ്രിതവിധിയില്‍ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്നതും സ്ഥിരമായി മലയാളി വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നടക്കുന്ന പ്രവണതയാണ്.

എന്നാല്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ഥികള്‍ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ ലക്ഷ്യം വെച്ച് യുകെയില്‍ പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ദശലക്ഷമായി കുടിയേറ്റം ഉയര്‍ന്നുവെന്ന കണക്കുകള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി റിഷി സുനക് അധികാരമേറ്റെടുക്കുന്നതിന്റെ പിന്നാലെ കുടിയേറ്റം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. സ്റ്റുഡന്റ് വിസയില്‍ വരുന്നവരുടെ ബന്ധുക്കള്‍ യുകെയിലേക്ക് വരുന്നത് കഴിഞ്ഞവര്‍ഷം 135,788 ആയി ഉയര്‍ന്നിരുന്നു. 2019 - നെ അപേക്ഷിച്ച് ഇത് 9 മടങ്ങ് കൂടുതലാണ്. നാളെ പ്രഖ്യാപിക്കുന്ന പുതിയ തീരുമാനപ്രകാരം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ സാധിക്കില്ല. എന്നാല്‍ പി എച്ച് ഡി വിദ്യാര്‍ഥികള്‍ക്ക് പുതിയ നിയമം ബാധകമായിരിക്കില്ല

 
Other News in this category

 
 




 
Close Window