Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
കടുത്ത ജോലിഭാരവും സമ്മര്‍ദ്ദങ്ങളും, വര്‍ഷം തോറും ആയിരക്കണക്കിന് നഴ്‌സുമാരും മിഡ് വൈഫുമാരും ജോലി ഉപേക്ഷിക്കുന്നു
reporter

ലണ്ടന്‍: യുകെയില്‍ ആരോഗ്യ രംഗത്തെ കടുത്ത ജോലിഭാരവും തൊഴില്‍ പരമായ സമ്മര്‍ദങ്ങളുമേറുന്നതിനാല്‍ വര്‍ഷം തോറും ആയിരക്കണക്കിന് നഴ്സുമാരും മിഡ് വൈഫുമാരും ഈ മേഖലയോട് തന്നെ ഗുഡ് ബൈ പറഞ്ഞ് പോകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു.റെഗുലേറ്ററായ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലാണ് (എന്‍എംസി) ആശങ്കാജനകമായ ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ മേഖലയിലേക്ക് പുതിയ റിക്രൂട്ട്മെന്റുകള്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ എത്തിപ്പെടുന്ന നഴ്സുമാരെയും മിഡ് വൈഫുമാരെയും നിലനിര്‍ത്തുകയെന്നത് പ്രധാനപ്പെട്ട ഒരു പ്രശ്നവും ആശങ്കയുമായി നിലനില്‍ക്കുന്നുവെന്നും എന്‍എംസി മുന്നറിയിപ്പേകുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 27,000 പ്രഫണലുകളാണ് ഈ രംഗം വിട്ട് പോയിരിക്കുന്നതെന്നാണ് എന്‍എംസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. റിട്ടയര്‍മെന്റ് ആണ് നിരവധി പേര്‍ വിട്ട ്പോകുന്നതിന് പൊതു കാരണമെങ്കിലും ജോലിഭാരവും അത് മൂലമുള്ള മാനസിക സമ്മര്‍ദവും കാരണം നഴ്സിംഗ് , മിഡ് വൈഫറി രംഗത്ത് നിന്ന് വിട്ട് പോകുന്നവരും പരിധി വിട്ടുയരുന്നുണ്ട്. ഇത്തരത്തില്‍ വിട്ട് പോയവരെ സര്‍വേക്ക് വിധേയമാക്കിയപ്പോള്‍ മൂന്നിലൊന്ന് പേര്‍ മാത്രമാണ് പ്രതികരിച്ചതെന്നും എന്‍എംസി പറയുന്നു.

തങ്ങള്‍ പദ്ധതിയിട്ടതിനേക്കാള്‍ നേരത്തെ തന്നെ രംഗം വിട്ട് പോയെന്നാണ് മിക്കവരും വെളിപ്പെടുത്തിയിരിക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട പരിധി വിട്ട സമ്മര്‍ദങ്ങളാണ് നിരവധി പേര്‍ ആരോഗ്യ രംഗം വിട്ട് പോകുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇത് വ്യക്തമായ മുന്നറിയിപ്പാണെന്നും എന്‍എംസി ചീഫ് എക്സിക്യൂട്ടീവായ ആന്‍ഡ്രിയ സുറ്റ്ക്ലിഫ് അഭിപ്രായപ്പെടുന്നു. തൊഴില്‍ സമ്മര്‍ദവും അമിതജോലിഭാരവും കാരണം പദ്ധതിയിട്ടതിനേക്കാള്‍ നേരത്തെ നിരവധി പേര്‍ കൊഴിഞ്ഞ് പോകുന്നുവെന്നും ആന്‍ഡ്രിയ എടുത്ത് കാട്ടുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കാത്തതും കെയറിന്റെ ക്വാളിറ്റിയെക്കുറിച്ചുള്ള ആശങ്കയും, ജോലിഭാരവും ഇതിന് കാരണമാകുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. വംശീയമായി അധിക്ഷേപിക്കപ്പെടുന്നതിന്റെ പേരില്‍ രംഗം വിട്ട് പോകുന്ന നഴ്സുമാരും മിഡ് വൈഫുമാരും ഏറി വരുന്നുവെന്നും പുതിയ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ മാര്‍ച്ച് അവസാനം രജിസ്ട്രറില്‍ 788,000 പ്രഫഷണലുകളാണുള്ളത്. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 30,000 പേര്‍ വര്‍ധിച്ചിട്ടുണ്ട്. എന്‍എച്ച്എസിന് പുറമെ പ്രൈവറ്റ്, സോഷ്യല്‍ കെയര്‍ സെക്ടറുകളില്‍ ജോലി ചെയ്യുന്നവരും ഇതില്‍ പെടുന്നു. ഇവരില്‍ 25 ശതമാനത്തിലധികം പേരും എത്നിക് മൈനോറിറ്റി വിഭാഗങ്ങളില്‍ പെടുന്നവരാണ്. ഇവര്‍ക്ക് വെളുത്ത വര്‍ഗക്കാരായ സഹപ്രവര്‍ത്തകരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും തൊലിയുടെയും വര്‍ഗത്തിന്റെയും പേരില്‍ അധിക്ഷേപം നേരിടേണ്ടി വരുന്നതും ഇവര്‍ വിട്ട് പോകുന്നതിന് കാരണമായി വര്‍ത്തിക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

 
Other News in this category

 
 




 
Close Window