Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ഭക്ഷ്യവില കുതിച്ചുയരുന്നു, ജീവിക്കാന്‍ ജനങ്ങള്‍ നെട്ടോട്ടം ഓടുന്നു
reporter

ലണ്ടന്‍: യുകെയിലെ ഭക്ഷ്യവിലകള്‍ കുതിച്ചുയരുന്നത് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ രാജ്യത്തെ ഭക്ഷ്യവിലകള്‍ 45 വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉന്നതിയിലെത്തിയിരിക്കുകയാണ്. പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും അത്ര ഉയര്‍ന്നിട്ടില്ലെന്നിരിക്കേയാണ് ഭക്ഷ്യ വിലകള്‍ കുതിച്ചുയരുന്നതെന്നതും ആശങ്കയേറ്റുന്നു. ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഗ്രോസറിയുടെ വിലയിലെ സീമാന്തവര്‍ധയനവ് താരതമ്യേന കുറവായിരുന്നു. എന്നാല്‍ ഗ്രോസറി വിലയിലെ 19.1 ശതമാനം വര്‍ധനവ് ചരിത്രത്തിലെ ഏറ്റവും ഉന്നതിയിലാണെത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം യുകെയിലെ പണപ്പെരുപ്പ നിരക്ക് ഒറ്റയക്കത്തിലേക്ക് കുത്തനെ താഴ്ന്നിരിക്കുന്ന അവസ്ഥയിലാണ് ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായിരിക്കുന്നതെന്നതാണ് വിരോധാഭാസം. ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഭക്ഷ്യവിലക്കയറ്റം 8.7 ശതമാനത്തിലെത്തിയെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് വെളിപ്പെടുത്തുന്നത്. മാര്‍ച്ചിലെ 10.1 ശതമാനം വിലക്കയറ്റത്തില്‍ നിന്നുള്ള താഴ്ചയാണിതെങ്കിലും ഇപ്പോഴും ഇത് പിടിച്ചാല്‍ കിട്ടാത്ത വിധത്തില്‍ കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുകയാണ്.

അതായത് ഏപ്രിലില്‍ വിലക്കയറ്റം 8.2 ശതമാനമായിരിക്കുമെന്ന അനലിസ്റ്റുകളുടെ പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവില്‍ വിലക്കയറ്റം രൂക്ഷമാണെന്ന് സാരം. ഒരു വര്‍ഷം മുമ്പ് ഏറ്റവും മൂര്‍ധന്യത്തിലെത്തിയിരുന്ന എനര്‍ജി വിലകള്‍ ക്രമത്തില്‍ കുറഞ്ഞ് വന്നതാണ് മാര്‍ച്ചിനും ഏപ്രിലിനുമിടയില്‍ ഭക്ഷ്യ വിലകളില്‍ നേരിയ താഴ്ചയുണ്ടാകാന്‍ കാരണമായിരിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട ഓയില്‍, ഗ്യാസ് ഉല്‍പാദകരായ റഷ്യ ഉക്രയിനിനെ ആക്രമിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഉപരോധങ്ങളേര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു എണ്ണ വില കുതിച്ചുയര്‍ന്നത്. ഉരുളക്കിഴങ്ങ് അടക്കം ചില പച്ചക്കറികള്‍ക്ക് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വില കുതിച്ച് കയറിയെന്നാണ് ഒഎന്‍എസ് എടുത്ത് കാട്ടുന്നത്. എന്നാല്‍ മുട്ട, ബ്രെഡ്, പയര്‍വര്‍ഗങ്ങള്‍, മത്സ്യം, തുടങ്ങിയവയുടെ വില കുറയുന്നുവെന്നും ഒഎന്‍എസ് വെളിപ്പെടുത്തുന്നു. ഹോള്‍സെയില്‍ വില കുറഞ്ഞാലും അത് കസ്റ്റമര്‍മാരിലേക്കെത്തതാന്‍ കുറച്ച് സമയമെടുക്കുമെന്നാണ് റീട്ടെയിലര്‍മാര്‍ പറയുന്നത്. ഭക്ഷ്യവിലകള്‍ കുതിച്ച് കയറുന്ന പ്രശ്നം ചര്‍ച്ച ചെയ്യാനായി ചാന്‍സലര്‍ ജെറമി ഹണ്ട് ചൊവ്വാഴ്ച ഫുഡ് മാനുഫാക്ചര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വില കുറയ്ക്കാനും കുടുംബങ്ങള്‍ക്ക് മേലുണ്ടാകുന്ന ഭാരത്തിന് അയവ് വരുത്താനും എന്തെല്ലാം ചെയ്യുമെന്ന കാര്യം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

 
Other News in this category

 
 




 
Close Window