Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
സിക്കിള്‍ സെല്‍ ഡീസിസ് ബാധിച്ചവര്‍ രക്തം സ്വീകരിച്ചതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പുതിയ നീക്കം
reporter

ലണ്ടന്‍: സിക്കിള്‍-സെല്‍ ഡിസീസ് അല്ലെങ്കില്‍ തലാസിമിയ ബാധിച്ച ആയിരക്കണക്കിന് പേര്‍ക്ക് ഉപകാരപ്പെടുന്ന പുതിയൊരു ജനറ്റിക് ബ്ലഡ്-മാച്ചിംഗ് ടെസ്റ്റ് നടപ്പിലാക്കാന്‍ എന്‍എച്ച്എസ് ഒരുങ്ങുന്നു. ഈ ഗണത്തില്‍ പെടുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ടെസ്റ്റാണിത്. ട്രാന്‍ഫ്യൂഷന്‍ ട്രീറ്റ്മെന്റുകളിലെ വേദനാജനകമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ടെസ്റ്റാണിത്. 75ാം വാര്‍ഷികം ആഘോഷിക്കുന്നത് പ്രമാണിച്ച് ബ്ലഡ് ഗ്രൂപ്പ് ജിനോടൈപിംഗ് പ്രദാനം ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഹെല്‍ത്ത് കെയര്‍ സിസ്റ്റമായി ഇതോടെ എന്‍എച്ച്എസ് മാറാന്‍ പോവുകയാണ്. ഓരോ രോഗിയുടെയും ബ്ലഡ് ഗ്രൂപ്പിന്റെ വിശദമായ ഡിഎന്‍എ വിശകലനമാണ് ബ്ലഡ് ഗ്രൂപ്പ് ജിനോ ടൈപ്പിംഗ്. ദാനം ചെയ്യപ്പെടുന്ന രക്തം ട്രാന്‍ഫ്യൂഷന്‍ ചെയ്യുന്ന വേളയില്‍ ഏറ്റവും കൃത്യമായ മാച്ചിംഗ് നിര്‍വഹിക്കാനും അപകടസാധ്യതകളില്ലാതാക്കാനും സാധിക്കുന്ന ടെസ്റ്റാണിത്. എന്‍എച്ച്എസ് ഇംഗ്ലണ്ട്, എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റും (എന്‍എച്ച്എസ് ബിടി) കൈകോര്‍ത്ത് പങ്കാളിത്താടിസ്ഥാനത്തിലാണ് നിര്‍ണായകമായ ഈ പ്രോഗ്രാം പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. സ്വീകരിക്കപ്പെടുന്ന രക്തം മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ കുറയ്ക്കാനും ഡോണറുടെ രക്തകോശങ്ങളെ ആക്രമിക്കുന്ന രീതിയില്‍ സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ ആന്റിബോഡികള്‍ വികസിക്കുന്നതിനുള്ള സാധ്യതകള്‍ കുറയ്ക്കാനും പുതിയ മാച്ചിംഗ് ടെസ്റ്റിലൂടെ സാധിക്കുന്നതാണ്.

ശരീരത്തിലെ ചുവന്ന രക്തകോശങ്ങള്‍ ദൃഢമാവുകയും രക്തക്കുഴലുകളെ തടസ്സപ്പെടുത്തുകയും ശരീരത്തിലേക്കുള്ള ഓക്സിജന്‍ വിതരണത്തെ കുറയ്ക്കുകയും ചെയ്യുന്ന വേദനാജനകമായ അസുഖമാണ് സിക്കിള്‍ സെല്‍ ഡിസീസ്. കറുത്ത ആഫ്രിക്കന്‍, കരീബിയന്‍ പാരമ്പര്യമുള്ളവരില്‍ ഈ രോഗം കൂടുതലാണ്. ഇംഗ്ലണ്ടില്‍ നിലവില്‍ ഇത്തരത്തില്‍ അസുഖം ബാധിച്ച ഏതാണ്ട് 17,000ത്തോളം പേരുണ്ട്. വര്‍ഷം തോറും പുതുതായി ഇത്തരം 250 കേസുകളെങ്കിലും ഉണ്ടാകുന്നുമുണ്ട്. ഇത്തരം രോഗികള്‍ക്ക് പ്രതിമാസം 10,000 യൂണിറ്റ് രക്തമാണ് എന്‍എച്ച്എസ് ബിടിയിലൂടെ ലഭിക്കുന്നത്. തലാസിമിയ ബാധിച്ച രോഗികള്‍ ഹിമോഗ്ലോബിന്‍ തീരെ ഉല്‍പാദിപ്പിക്കാത്ത അല്ലെങ്കില്‍ വളരെ കുറച്ച് മാത്രം ഉല്‍പാദിപ്പിക്കുന്ന അവസ്ഥ നിലവിലുണ്ട്. ശരീരമാകമാനം ഓക്സിജനെത്തിക്കാന്‍ ചുവന്ന രക്തകോശങ്ങള്‍ ഹിമോഗ്ലോബിനെയാണ് പ്രയോജനപ്പെടുത്തുന്നത്. ഇത്തരം രോഗികളില്‍ ഹിമോഗ്ലോബിന്റെ അപര്യാപ്ത കാരണം വേണ്ട വിധത്തില്‍ ഓക്സിജനെത്താത്തതിനാല്‍ തളര്‍ച്ച അനുഭവപ്പെടുന്നത് പതിവാണ്. ഈ അവസ്ഥയില്‍ ഈ രോഗികള്‍ രക്തം സ്വീകരിക്കുന്നത് അനിവാര്യമാണ്. ഇവരില്‍ അഞ്ചിലൊന്ന് പേര്‍ക്കും രക്തസ്വീകരണത്തെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ട്. കൃത്യമായി ബ്ലഡ് മാച്ച് ചെയ്യാത്തതാണിതിന് കാരണം. പുതിയ ടെസ്റ്റിംഗ് സമ്പ്രദായത്തിലൂടെ അതിന് പരിഹാരം കാണാമെന്ന പ്രതീക്ഷയാണ് ശക്തമാകുന്നത്.

 
Other News in this category

 
 




 
Close Window