Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
ഇനി മുതല്‍ ബ്രിട്ടനില്‍ പഠിക്കാം, തിരിച്ചുപോകാം, താമസമില്ല, കുടുംബത്തെ കൊണ്ടുവരാന്‍ കഴിയില്ല
reporter

ലണ്ടന്‍: ബ്രിട്ടനില്‍ പഠിക്കാനായി വിദ്യാര്‍ത്ഥി വിസയില്‍ എത്തുന്നവര്‍ക്ക് ഇനിമുതല്‍ ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാനാവില്ല. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് പുതിയ നിയമം കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ തന്നെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് സാധിക്കുമായിരുന്നില്ല. മിക്ക മലയാളി വിദ്യാര്‍ത്ഥികളും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് യുകെയില്‍ എത്തുന്നതിന്റെ പ്രധാന ഉദ്ദേശം ഭാര്യയെയോ ഭര്‍ത്താവിനെയോ ആശ്രിത വിസയില്‍ കൊണ്ടുവരുക എന്നതായിരുന്നു.

ഈ വര്‍ഷം തന്നെ യുകെയിലേയ്ക്കുള്ള കുടിയേറ്റം 700, 000 കടന്നതായുള്ള കണക്കുകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞവര്‍ഷം മാത്രം 135,788 പേരാണ് ആശ്രിത വിസയില്‍ യുകെയിലെത്തിയത്. ഇത് 2019 -ലെ കണക്കുകളുടെ ഒമ്പത് ഇരട്ടിയാണ്. കുടിയേറ്റം കുറയ്ക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി റിഷി സുനക് പ്രഖ്യാപിച്ചിരുന്നു. പുതിയ കുടിയേറ്റം നിയമമനുസരിച്ച് ബിരുദാനന്തര ബിരുദം കഴിഞ്ഞ് ഗവേഷണത്തിനായി യുകെയിലെത്തുന്നവര്‍ക്ക് മാത്രമാണ് ആശ്രിതവിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ സാധിക്കുന്നത്. ഗവേഷണത്തിനായി യുകെയില്‍ എത്തുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവാണ്.

യുകെയില്‍ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെര്‍മനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം.

 
Other News in this category

 
 




 
Close Window