Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ പഠിക്കാനെത്തിയ മലയാളി യുവാവ് മാഞ്ചസ്റ്ററിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍
Text By: Team ukmalayalampathram
മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശിയായ ഹരി കൃഷ്ണനെ (23) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എം.എസ്.സി സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങിനു പഠിച്ചിരുന്ന ഹരി കൃഷ്ണന്റെ മൃതദേഹം കിടപ്പു മുറിയിലാണ് കണ്ടെത്തിയത്. എട്ടു മാസം മുമ്പാണ് ഹരികൃഷ്ണന്‍ യുകെയിലെത്തിയത്. മലയാളി ഉടമസ്ഥതയിലുള്ള വാടക വീട്ടിലായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്.


രാവിലെ ഹരി കൃഷ്ണനെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ വീട്ടുടമസ്ഥനേയും തുടര്‍ന്ന് പൊലീസിനെയും അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് എത്തി മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. രാത്രി കിടക്കാന്‍ പോകുന്നവരേയും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ച ഹരികൃഷ്ണന് എന്താണ് പെട്ടെന്ന് സംഭവിച്ചതെന്നറിയാതെ വിതുമ്പുകയാണ് സുഹൃത്തുക്കള്‍. വിവരമറിഞ്ഞ് എത്തിയ മലയാളികളെല്ലാം മറ്റു കുട്ടികളെ ആശ്വസിപ്പിക്കുകയാണ്.



പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു ഹരികൃഷ്ണന്‍. 97 ശതമാനം മാര്‍ക്കോടെയാണ് അവസാന പരീക്ഷ വരെ പാസായത്. ഏക സഹോദരിയുടെ വിവാഹം ജൂലൈ ഒന്‍പതിന് നടക്കാനിരിക്കെ അതില്‍ പങ്കെടുക്കുവാനായി ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ഹരി കൃഷ്ണന്റെ മരണ വാര്‍ത്ത എത്തിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window