Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
സിനിമ
  Add your Comment comment
ദൃശ്യം സിനിമ കൊറിയന്‍ ഭാഷയില്‍ ഇറങ്ങുന്നു: ലോകം മുഴുവന്‍ ശ്രദ്ധ നേടിയ കഥയാണ് അത്
Text By: Team ukmalayalampathram
കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യാന്‍ പോകുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം കൊറിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്.

ഓസ്‌കര്‍ അവാര്‍ഡ് നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജു കുട്ടിയുടെ വേഷത്തില്‍ എത്തുക. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യത്തിന്റെ ഒറിജിനല്‍ മലയാളത്തില്‍ ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്റെ റീമേക്ക് എന്ന നിലയ്ക്കാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്. റീമേക്ക് വിവരം സംവിധായകന്‍ ജീത്തു ജോസഫും സ്ഥിരീകരിച്ചു.

ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്തോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും ചിത്രം. സോങ് കാങ് ഹോ, സംവിധായകന്‍ കിം ജൂ വൂണ്‍ എന്നിവര്‍ ഉടമകളായിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്.
 
Other News in this category

 
 




 
Close Window