Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
സിനിമ
  Add your Comment comment
കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശനാ രാജേന്ദ്രന്‍ മികച്ച നടി: കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്
Text By: Team ukmalayalampathram
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദര്‍ശനാ രാജേന്ദ്രന്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി.

അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബന്‍ മികച്ച നടനുള്ള അവാര്‍ഡിനും അര്‍ഹനായി.മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവര്‍ പങ്കിടും.

മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍ (അറിയിപ്പ്). മികച്ച സഹനടനുള്ള പുരസ്‌കാരം തമ്പി ആന്റണി സ്വന്തമാക്കി.ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിര്‍മിച്ച് രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, കെഎസ്എഫ്ഡിസി നിര്‍മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങള്‍.

സമഗ്രസംഭാവനകള്‍ക്കുള്ള ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി കുമാരന് നല്‍കും. 50 വര്‍ഷത്തിലധികമായി തെന്നിന്ത്യന്‍ സിനിമയുടെ സകലമേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന കമല്‍ഹാസന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും. വിജയരാഘവന്‍, ശോഭന, നടനും നര്‍ത്തകനുമായ വിനീത്, തിരക്കഥാകൃത്ത് ഗായത്രി അശോകന്‍, മുതിര്‍ന്ന നടന്‍ മോഹന്‍ ഡി. കുറിച്ചി എന്നിവര്‍ക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം.

ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ് തോമസ്, എ.ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
 
Other News in this category

 
 




 
Close Window