Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
സിനിമ
  Add your Comment comment
മയക്കുമരുന്ന് ലോകത്ത് കൊണ്ടു വന്നത് സിനിമാക്കാരല്ല: മക്കളുടെ കയ്യില്‍ എങ്ങനെ എത്തിയെന്ന് മാതാപിതാക്കള്‍ ചോദിക്കണം: ഷൈന്‍ ടോം ചാക്കോ
Text By: Team ukmalayalampathram
'ഇതൊക്കെ കണ്ടുപിടിച്ചിട്ട് ഒരുപാട് കാലമായി. ലോകത്തില്‍ ആദ്യം മുതലെയുള്ള സാധനം കൊണ്ടുവന്നത് ചെറുപ്പക്കാര്‍ ആണോ? സിനിമാക്കാരാണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്നവരോട് നിങ്ങള്‍ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരും സിനിമാക്കാരും കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കൈയില്‍ ഈ മയക്കുമരുന്ന് എങ്ങനെ കിട്ടുന്നുവെന്ന് മാതാപിതാക്കള്‍ ചോദിക്കണം''- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മാതാക്കള്‍ എത്തിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത് എത്തിയിരിക്കുകയാണ്.

ലോകത്ത് ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാരും സിനിമാക്കാരുമാണോ എന്ന് ഷൈന്‍ ചോദിക്കുന്നു. 'ലൈവ്' എന്ന സിനിമയുടെ പ്രിമിയറിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് നടന്റെ പ്രതികരണം. മക്കളുടെ കൈയില്‍ മയക്കുമരുന്ന് എങ്ങനെ കിട്ടിയെന്ന് മാതാപിതാക്കള്‍ ചോദിക്കണമെന്നും ഷൈന്‍ പറയുന്നു.
 
Other News in this category

 
 




 
Close Window