Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
50 മുതല്‍ 64 വയസ് വരെയുള്ളവര്‍ക്ക് ശൈത്യകാലത്ത് നല്‍കി വന്നിരുന്ന സൗജന്യ ഫ്‌ളൂ വാക്‌സിന്‍ നിര്‍ത്തലാക്കുന്നു
reporter

ലണ്ടന്‍: ഈ ഓട്ടം സീസണില്‍ ലക്ഷക്കണക്കിന് സൗജന്യ ഫ് ളൂ വാക്സിന്‍ ലഭിക്കുന്ന അവകാശം നഷ്ടമാകും. മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി സൗജന്യ വാക്സിന്‍ നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ചതോടെയാണ് ഇത്. 50 മുതല്‍ 64 വയസ്സ് വരെ പ്രായത്തിലുള്ള എല്ലാവര്‍ക്കും ഫ് ളൂ വാക്സിന്‍ സൗജന്യമാക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കൊവിഡ് കാലത്തെ രീതി മാറ്റിയാണ് സൗജന്യം നിര്‍ത്തലാക്കുന്നത്. എന്നാല്‍ ഈ നീക്കം ദീര്‍ഘവീക്ഷണം ഇല്ലാത്തതാണെന്ന് വിമര്‍ശിച്ച വിദഗ്ധര്‍ ഒരു സുപ്രധാന ഫ് ളൂ പൊട്ടിപ്പുറപ്പെട്ടാല്‍ എന്‍എച്ച്എസിലെ ദുരിതത്തിലാക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു. സെപ്റ്റംബറില്‍ ആരംഭിക്കുന്ന വാക്സിനേഷന്‍ പദ്ധതി മഹാമാരിക്ക് മുന്‍പത്തെ നിലയിലേക്ക് മാറ്റുമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ 12 മില്ല്യണോളം ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നത് ലാഭകരമല്ലെന്നാണ് അധികൃതരുടെ നിലപാട്.

ഈ വര്‍ഷത്തെ വാക്സിനേഷന്‍ പദ്ധതിയില്‍ കട്ട് ഓഫ് പ്രായം 65 ആയാണ് ഉയര്‍ത്തുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലം രോഗസാധ്യത അധികമുള്ള പ്രായം കുറഞ്ഞവര്‍ക്ക് തുടര്‍ന്നും സൗജന്യ വാക്സിന് യോഗ്യതയുണ്ടാകും. ഗര്‍ഭിണികള്‍, കെയര്‍ ഹോം അന്തേവാസികള്‍, എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജോലിക്കാര്‍, രോഗപ്രതിരോധശേഷി ഇല്ലാത്ത ആളുകളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എന്നിവരെല്ലാം പട്ടികയിലുണ്ട്. അതേസമയം സൗജന്യ ഫ് ളൂ വാക്സിന്‍ ലഭിക്കാന്‍ യോഗ്യതയില്ലാത്തവര്‍ക്ക് പണം നല്‍കി ഫാര്‍മസിയില്‍ നിന്നും ഇത് സ്വീകരിക്കാം. എന്നാല്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്റെ പ്രയോജനങ്ങള്‍ വ്യക്തമായി മുന്നിലുള്ളപ്പോള്‍ ഇത് ഒഴിവാക്കുന്നത് എന്‍എച്ച്എസില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 
Other News in this category

 
 




 
Close Window