Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
ടീച്ചര്‍മാരുടെ അഭാവം വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നത് പരിഹരിക്കാന്‍ പുതിയ നീക്കം, ഇന്ത്യന്‍ അധ്യാപകരെ യുകെയിലേക്ക് ആകര്‍ഷിക്കുന്നു
reporter

ലണ്ടന്‍: യുകെയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളുമായി ഋഷി സുനക് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഇവിടുത്തെ പിള്ളേരെ പഠിപ്പിക്കാനുള്ള അധ്യാപികാ-അധ്യാപകരെ ഇന്ത്യയില്‍ നിന്ന് എങ്ങനെയെങ്കിലും എത്തിക്കാന്‍ ബ്രിട്ടന്‍ അരയും തലയും മുറുക്കി രംഗത്തെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരെയും ഡോക്ടര്‍മാരെയും ചാക്കിട്ട് പിടിക്കാന്‍ ഇറങ്ങിത്തിരിച്ച പോലെ ഇപ്പോള്‍ ബ്രിട്ടന്‍ ഇന്ത്യന്‍ ടീച്ചേര്‍സിനെ ആകര്‍ഷിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരത്തില്‍ ബ്രിട്ടനിലെത്തുന്ന വിദേശ ടീച്ചേര്‍സ് ഭാഷയും ഫിസിക്സും പഠിപ്പിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് നല്ല ശമ്പളത്തിന് പുറമെ 10,000 പൗണ്ട് റീലൊക്കേഷനായും അനുവദിക്കുമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യുക്കേഷന്‍ ഓഫര്‍ മുഴക്കിയിരിക്കുന്നത്. വിസ ഫീസുകള്‍ക്കും മറ്റുമായി ഈ തുക വിനിയോഗിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഇന്ത്യക്ക് പുറമെ നൈജീരിയയില്‍ നിന്നുള്ള ടീച്ചേര്‍സിനും ബ്രിട്ടന്‍ മുന്‍ഗണന നല്‍കുന്നുണ്ട്.

കൂടാതെ ഘാന, സിംഗപ്പൂര്‍, ജമൈക്ക, ദക്ഷിണാഫ്രിക്ക, സിംബാബ് വേ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടീച്ചേര്‍സിനെയും വന്‍ തോതില്‍ റിക്രൂട്ട് ചെയ്യാന്‍ യുകെ കടുത്ത ശ്രമമാരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളിലെ ടീച്ചിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യുകെയില്‍ അംഗീകാരം നല്‍കുന്നതിനുള്ള തിരക്കിട്ട നിയമഭേദഗതിക്കൊരുങ്ങുകയാണ് സുനക് സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ ഇത്തരത്തില്‍ ലക്ഷ്യമിട്ടിരുന്നതിന്റെ വെറും 60 ശതമാനം ടീച്ചേര്‍സിനെ മാത്രമായിരുന്നു ബ്രിട്ടനിലേക്ക് കൊണ്ടു വരാന്‍ സാധിച്ചിരുന്നത്. ഫിസിക്സ്, ഫോറിന്‍ ലാംഗ്വേജസ് എന്നിവ പഠിപ്പിക്കുന്ന ടീച്ചേര്‍സിന്റെ കാര്യത്തിലാകട്ടെ അതിലും കുറവ് പേരെയാണ് റിക്രൂട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഈ കുറവ് നികത്താനാണ് അത്തരം വിഷയങ്ങളില്‍ യോഗ്യതകളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ആകര്‍ഷിക്കാന്‍ ഇത്തവണ ബ്രിട്ടന്‍ ശ്രമിക്കുന്നത്. ഫിസിക്സ് ടീച്ചേര്‍സില്‍ ആവശ്യമുള്ളവരില്‍ വെറും 17 ശതമാനത്തില്‍ കുറവ് പേരെയും ലാംഗ്വേജ് ടീച്ചേര്‍സില്‍ മൊത്തം വേക്കന്‍സികളുടെ 34 ശതമാനം പേരെയും മാത്രമാണ് കഴിഞ്ഞ വര്‍ഷം റിക്രൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നത്. അതത് വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നേടിയ ടീച്ചേര്‍സിന്റെ അഭാവം സ്റ്റുഡന്റ്സിന്റെ ഗ്രേഡ് കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് രംഗത്തെത്തിയിരുന്നു.

ഇങ്ങനെ ടീച്ചര്‍മാരുടെ അഭാവത്തില്‍ ഹെഡ് ടീച്ചര്‍മാര്‍ ഓരോ വിഷയത്തിലും സ്പെഷ്യലൈസേഷനില്ലാത്തവരെ വച്ച് ക്ലാസ് മുന്നോട്ട് കൊണ്ടു പോകുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുവെന്ന ആശങ്ക ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദേശങ്ങളില്‍ നിന്നും ടീച്ചര്‍മാരെ കൂടുതലായി റിക്രൂട്ട് ചെയ്യാന്‍ അരയും തലയും മുറുക്കി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. സേവന-വേതന വ്യവസ്ഥകളിലെ തര്‍ക്കങ്ങള്‍ മുന്‍നിര്‍ത്തി യുകെയിലെ ടീച്ചേര്‍സ് തുടര്‍ച്ചയായ സമരങ്ങള്‍ നടത്തി വരുന്ന വേളയിലാണ് ഇത്തരത്തില്‍ വിദേശ റിക്രൂട്ട്മെന്റിനുളള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ടീച്ചര്‍മാര്‍ ജൂലൈ മാസത്തില്‍ പുതിയ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window