Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസിലേക്ക്, ജൂണ്‍ ആദ്യവാരം 27 ലേക്ക്
reporter

ലണ്ടന്‍: യുകെ വേനല്‍ച്ചൂടിന്റെ വറചട്ടിയിലേക്ക് പൂര്‍ണമായും എത്തിത്തുടങ്ങുന്നേയുള്ളുവെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നു. തണുത്തുറഞ്ഞ ദിവസങ്ങളില്‍ നിന്ന് കരകയറിയാണ് രാജ്യം ഇത്തരത്തില്‍ ചൂടന്‍ ദിനങ്ങളിലേക്കെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ മിക്കയിടങ്ങളിലും താപനില 20 ഡിഗ്രി പിന്നിട്ടിരുന്ന അവസ്ഥയായിരുന്നു. ചൂട് ഇന്ന് ഇനിയും വര്‍ധിക്കുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. തല്‍ഫലമായി ചില പ്രദേശങ്ങളില്‍ ഊഷ്മാവ് 24 ഡിഗ്രി വരെ വര്‍ധിക്കുന്നതായിരിക്കും. ഇതിനെ തുടര്‍ന്ന് സണ്‍ ബാത്തിംഗിനായി നിരവധി പേരാണ് തുറസ്സായ സ്ഥലങ്ങളിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള സമുദ്രതീരപ്രദേശങ്ങളില്‍ ശക്തമല്ലാത്ത കാറ്റുകള്‍ അനുഭവപ്പെടും. നോര്‍ത്തേണ്‍ ബോര്‍ഡറില്‍ ഉരുവം കൊള്ളുന്ന ഫ്രൊണ്ടല്‍ സിസ്റ്റം മൂലം ആകാശത്ത് മേഘങ്ങളുടെ അമിതമായ സാന്നിധ്യമുണ്ടാകും. തല്‍ഫലമായി ശക്തിയില്ലാത്ത ചാറ്റല്‍ മഴയ്ക്കും ഈ മേഘങ്ങള്‍ കാരണമാകുമെന്നാണ് പ്രവചനം. ഈ സമയത്ത് സൗത്ത് വെസ്റ്റ് മേഖലയില്‍ ഏറ്റവും കൂടുതല്‍ താപനിലയനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. കാര്‍ഡിഫിലായിരിക്കും ഇന്ന് ഏറ്റവുമധികം ചൂട് അനുഭവപ്പെടാന്‍ പോകുന്നതെന്നാണ് പ്രവചനം.

അടുത്ത ആഴ്ചയോടെ തണുത്ത വായുവും ചൂടുള്ള വായുവും മിശ്രിതപ്പെട്ട ഫ്രോണ്ടല്‍ സിസ്റ്റം യുകെയില്‍ നിന്ന് അകലുന്നതോടെ രാജ്യത്തെ കാലാവസ്ഥ കൂടുതല്‍ തെളിമയുളളതും ചൂടേറിയതുമാകുമെന്നാണ് പ്രവചനം. ചെറിയ ഉഷ്ണതരംഗം വരുന്നതിനെ തുടര്‍ന്ന് അടുത്ത ആഴ്ച അന്തരീക്ഷോത്മാവ് ഉത്തുംഗതയിലെത്തുമെന്നും മെറ്റ് ഓഫീസ് പ്രവചിക്കുന്നു. അടുത്ത മാസം ആദ്യ ആഴ്ച മുതല്‍ തന്നെ ഈ ഉഷ്ണതരംഗത്തിന്റെ സ്വാധീനം യുകെയില്‍ പ്രകടമാകും. ഈ ദിവസങ്ങളില്‍ യുകെയിലാകമാനം ഊഷ്മാവ് വര്‍ധിക്കുമെന്നും ഇത് ഇക്കാലത്ത് സാധാരണയുണ്ടാകുന്ന ഉഷ്ണത്തേക്കാള്‍ വര്‍ധിച്ചതായിരിക്കുമെന്നും പ്രവചനമുണ്ട്. ഈ ദിവസങ്ങളില്‍ മിക്കയിടങ്ങളിലും താപനില 27 ഡിഗ്രിയിലേക്കെത്തും. ഇന്ന് സ്‌കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, എന്നിവിടങ്ങളില്‍ ആകാശം മേഘങ്ങള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ ഉച്ചക്ക് ശേഷം ആകാശം പ്രസന്നമാകും. ചൂട് കൂടിയതോടെ വെയില്‍ കായാന്‍ ബീച്ചുകളിലും പാര്‍ക്കുകളിലും അല്‍പവസ്ത്രധാരിണികള്‍ കൂട്ടത്തോട ഇരച്ചെത്താന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

 
Other News in this category

 
 




 
Close Window