Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
യുകെയിലെ താപനില ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സമമാകുന്നു
reporter

ലണ്ടന്‍: യുകെ ചുട്ടുപൊള്ളുകയാണ്. ചില ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലേതിന് സമാനമായ താപനിലയാണ് യുകെയിലെ വിവിധയിടങ്ങളില്‍ നിലവില്‍ അനുഭവപ്പെട്ട് വരുന്നത്. ഐബീരിയന്‍ പ്ല്യും എന്ന വിളിപ്പേരുള്ള കാലാവസ്ഥാ പ്രതിഭാസം വെസ്റ്റ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഊഷ്മാവിനെ അടുത്ത ഈ വ്യാഴാഴ്ച 27 ഡിഗ്രിയും 26 ഡിഗ്രിയുമാക്കി വര്‍ധിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നത്. രാജ്യത്തെ ചൂടന്‍ കാലാവസ്ഥ ആസ്വദിക്കാന്‍ ജനങ്ങള്‍ വെളിമ്പ്രദേശങ്ങളിലേക്ക് അല്‍പവസ്ത്രധാരികളായി ഇരമ്പിയെത്തുന്നത് തുടരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഐബീരിയന്‍ പീഠഭൂമിയില്‍ നിന്നും യുകെയിലേക്ക് ചൂടുള്ള വായു പ്രവഹിക്കുന്ന പ്രതിഭാസത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ മേല്‍പ്പറഞ്ഞ യുകെ പ്രദേശങ്ങളില്‍ താപനില കുതിച്ചുയരുന്നതിന് കാരണമാകാന്‍ പോകുന്നത്.ഇത്തരത്തില്‍ 2023ലെ ഏറ്റവും അന്തരീക്ഷോത്മാവുയര്‍ന്ന ദിനവും ഈ ആഴ്ച അനുഭവിക്കാന്‍ സാധിക്കുമെന്നാണ് മെറ്റീരിയോളജിസ്റ്റുകള്‍ പ്രവചിക്കുന്നത്. മിനിഞ്ഞാന്നത്തേക്കാള്‍ പൊതുവേ ചൂട് കുറഞ്ഞ ദിവസമായിരുന്നു ഇന്നലെ യുകെയില്‍. ഇത് പ്രകാരം ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 21 ഡിഗ്രിയായിരുന്നുവെന്ന് കാലാവസ്ഥാ മോഡലുകള്‍ വെളിപ്പെടുത്തുന്നു.

പക്ഷേ ഈ വാരം അവസാനത്തോടെ മെര്‍ക്കുറി വീണ്ടും ഉയര്‍ന്ന തലങ്ങളിലെത്തുമെന്നാണ് മുന്നറിയിപ്പ്. ഇത് പ്രകാരം ചില പ്രദേശങ്ങളില്‍ ഈ വാരത്തില്‍ താപനില 27 ഡിഗ്രി വരെ വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കിഴക്കന്‍ പ്രദേശങ്ങളിലും ഊഷ്മാവില്‍ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നും പ്രവചനമുണ്ട്. ഇത് പ്രകാരം പടിഞ്ഞാറന്‍ റീജിയണുകളില്‍ അന്തരീക്ഷോത്മാവ് 25 ഡിഗ്രിക്കടുത്തേക്ക് വര്‍ധിക്കുമ്പോള്‍ കിഴക്കന്‍ റീജിയണുകളില്‍ അത് 20 ഡിഗ്രിക്കടുത്തായിരിക്കും നിലകൊള്ളുന്നത്. ഇന്ന് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താരതമ്യേന താപനില ലഭിക്കുമ്പോള്‍ കിഴക്കന്‍ മേഖലയില്‍ ആവറേജിന് താഴെയായിരിക്കും താപനിലയുണ്ടാകുന്നത്. ഇതേ സമയം കോസ്റ്റല്‍ ഏരിയകളില്‍ ആകാശം പൊതുവേ മേഘങ്ങള്‍ നിറഞ്ഞതായിരിക്കും. സൗത്ത് ഇംഗ്ലണ്ടില്‍ ഈ വാരത്തിന്റെ അന്ത്യത്തോടെ വര്‍ഷപാതമുണ്ടായേക്കാമെന്നും പ്രവചനമുണ്ട്. എന്നാലും രാജ്യത്ത് പൊതുവെ ചൂടേറിയ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുന്നത്. ഈ മാസത്തിന്റെ ഒടുവില്‍ തെക്കന്‍ പ്രദേശങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നു.

 
Other News in this category

 
 




 
Close Window