Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
യുകെയിലെ പൗരത്വത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍
reporter

ലണ്ടന്‍: യുകെയിലെ പൗരത്വം കരഗതമാക്കുന്നതിനുള്ള ചവിട്ട് പടിയായ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍) ലഭിക്കാന്‍ കുടിയേറ്റക്കാര്‍ ഇവിടെ താമസിക്കേണ്ട മിനിമം കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്നും എട്ട് വര്‍ഷമായി വര്‍ധിപ്പിക്കാന്‍ യുകെ ഗവണ്മെന്റ് ആലോചിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോള്‍ അതിനെ കടുത്ത ഞെട്ടലോടെയാണ് മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ ഉള്‍ക്കൊണ്ടിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ ഇത് വരെ കൈക്കൊള്ളാത്തതിനാല്‍ തല്‍ക്കാലം ഇതിനെ കുറിച്ചോര്‍ത്ത് അമിതമായി പരിഭ്രമിക്കേണ്ടതില്ലെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഈ നീക്കത്തെ സ്ഥിരീകരിക്കുന്ന ഒഫീഷ്യല്‍ ഡോക്യുമെന്റുകളോ പ്രഖ്യാപനങ്ങളോ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നതാണ് ഇക്കാര്യത്തില്‍ നിലവില്‍ ആശ്വാസകരമായ കാര്യം.പിആര്‍ ലഭിക്കുന്നതിനായി ചുരുങ്ങിയത് രണ്ട് കൊല്ലം യുകെയിലെ വിദ്യാലയത്തില്‍ പഠിക്കുകയോ അല്ലെങ്കില്‍ തൊഴിലെടുക്കുകയോ ചെയ്തിരിക്കണമെന്നും പിആറിന് അപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് പത്ത് വര്‍ഷത്തിനുള്ളില്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ അകപ്പെട്ടിരിക്കരുതെന്നും കര്‍ക്കശമായ പുതിയ നിയമങ്ങള്‍ വൈകാതെ നിലവില്‍ വരുമെന്നും യുകെയിലെ ഡെയിലി മെയില്‍ അടക്കമുളള ചില പത്രങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആ പത്രങ്ങള്‍ അവര്‍ക്ക് വിശ്വാസം തോന്നിയ ഒരു സോഴ്സിനെ അടിസ്ഥാനാക്കിയാണീ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ഇതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ലെന്നുമുള്ള താല്‍ക്കാലിക ആശ്വാസം പകരുന്ന ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പിആറിനായി അഞ്ച് വര്‍ഷം താമസിക്കണമെന്നത് എട്ട് വര്‍ഷമാക്കി വര്‍ധിപ്പിച്ചിരുന്നു. യുകെയും അത് മാതൃകയാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകിയിരുന്നത്. ഈ കാലാവധി അഞ്ചില്‍ നിന്ന് എട്ട് വര്‍ഷമാക്കി വര്‍ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു സര്‍ക്കുലര്‍ 2021ല്‍ യുകെ ഗവണ്മെന്റ് പുറത്തിറക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഇതിനെച്ചൊല്ലിയുള്ള ഒരു കണ്‍സള്‍ട്ടേഷന്‍ പ്രക്രിയ സര്‍ക്കാര്‍ നടത്തുകയും അത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. ഈ കണ്‍സള്‍ട്ടേഷന്‍ ഫലങ്ങള്‍ നിലവില്‍ ഗവണ്‍മെന്റ് അവലോകനം ചെയ്ത് വരുകയാണ്. ഈ നീക്കങ്ങളെ അടിസ്ഥാനമാക്കിയാണ് ഡെയിലി മെയില്‍ പ്രസ്തുത റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതെന്നും സൂചനയുണ്ട്. നിലവില്‍ യുകെയിലേക്കുള്ള വര്‍ധിച്ച കുടിയേറ്റം ചൂടന്‍ രാഷ്ട്രീയ വിഷയമായി നിലകൊള്ളവേ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കുടിയേറ്റം വെട്ടിക്കുറയ്ക്കുകയെന്ന നീക്കം തുറുപ്പ് ശീട്ടായി മാറ്റാന്‍ സുനക് സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുമുണ്ട്. ഈ ഒരു സാഹചര്യത്തില്‍ കുടിയേറ്റം കുറയ്ക്കാനായി പിആറിനുള്ള കാലാവധി എട്ട് വര്‍ഷമാക്കി ഉയര്‍ത്താന്‍ സാധ്യതയേറെയാണെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window