Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
ഇലക്ട്രോണിക് സിഗരറ്റുകള്‍ യുകെയിലെ കുട്ടികള്‍ക്ക് ഭാവിയില്‍ മാരകരോഗങ്ങള്‍ ഉണ്ടാക്കും: നിരോധിക്കണമെന്ന് ചൈല്‍ഡ് ഹെല്‍ത്ത്
Text By: Team ukmalayalampathram
കുട്ടികളുടെ ശ്വാസകോശത്തിനും പരിസ്ഥിതിക്കും ഹാനികരമായതിനാലാണ് ഈ നിര്‍ണായക ആവശ്യവുമായി അവര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഇ സിഗററ്റുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് നിയമവിരുദ്ധമായ ഇ സിഗററ്റുകളുടെ വില്‍പന വര്‍ധിപ്പിക്കാനും കൂടുതല്‍ പേര്‍ പുകവലിക്ക് അടിമപ്പെടാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആന്റി-സ്മോക്കിംഗ് കാംപയിന്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ 18 വയസില്‍ താഴെയുള്ളവരിലെ വാപിംഗ് ശീലം കുറച്ച് കൊണ്ടു വരാനുള്ള ചുവട് വയ്പുകള്‍ യുകെ ഗവണ്‍മെന്റ് പദ്ധതിയിട്ട് വരുന്നുമുണ്ട്. വാപിംഗ് പ്രൊഡക്ടുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനും പ്രമോട്ട് ചെയ്യുന്നതിനുമുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. കുട്ടികള്‍ക്ക് ഇ സിഗററ്റുകള്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെങ്കിലും 11 വയസിനും 17 വയസിനും ഇടയിലുള്ളവരിലെ വര്‍ധിച്ച ഇ സിഗററ്റ് വലി പരീക്ഷണങ്ങളെ തടയാന്‍ അത്തരം നിയമങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത.

ഇത് പ്രകാരം ഈ ശീലം 2022ല്‍ 7.7 ശതമാനമായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 11.6 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ആക്ഷന്‍ ഓണ്‍ സ്മോക്കിംഗ് ആന്‍ഡ് ഹെല്‍ത്തിന്(ആഷ്) വേണ്ടി യുഗോവ് നടത്തിയ സര്‍വേയിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇ സിഗററ്റുകളെ നിയന്ത്രിക്കുന്നതില്‍ നിലവിലെ നിയമങ്ങള്‍ അപര്യാപ്തമാണെന്ന് തെളിഞ്ഞിരിക്കേ ഇത്തരം ഉല്‍പന്നങ്ങള്‍ പൂര്‍ണമായി നിരോധിക്കാന്‍ യുകെ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് ദി റോയല്‍ കോളജ് ഓഫ് പീഡിയാട്രിക് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (ആര്‍സിപിസിഎച്ച്) ആവശ്യപ്പെട്ടിരിക്കുന്നത്.
 
Other News in this category

 
 




 
Close Window