Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ ജിപികളിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ജാബുകള്‍ നല്‍കാന്‍ എന്‍എച്ച്എസ് അംഗീകാരം
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ജിപികള്‍ക്ക് അധികം വൈകാതെ ചില രോഗികള്‍ക്ക് ഭാരം കുറയ്ക്കുന്നതിനുള്ള ജാബുകള്‍ നല്‍കുന്നതിനുള്ള അധികാരം നല്‍കാന്‍ എന്‍എച്ച്എസ് നീക്കം. ഇത്തരം രോഗികള്‍ ഹോസിപിറ്റലുകള്‍ക്ക് മേലുണ്ടാക്കുന്ന സമ്മര്‍ദം കുറയ്ക്കാനാണീ നിര്‍ണായക നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം വെഗോവി ജാബുകളായിരിക്കും ജിപികളിലൂടെ നല്‍കാനാണ് എന്‍എച്ച്എസ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ ജാബുകളിലൂടെ ശരീരഭാരം പത്ത് ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കുമെന്ന് ഗവേഷണത്തിലൂടെ തെളിഞ്ഞതിനെ തുടര്‍ന്നാണീ നീക്കം. ഈ ജാബുകള്‍ നല്‍കുന്നതിനെ തുടര്‍ന്ന് ശരീരഭാരമുള്ളവരുടെ ഭക്ഷണത്തോടുള്ള അത്യാര്‍ത്തി മാറുകയും അവര്‍ ഭക്ഷണ കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് ശരീരഭാരം കുറയുന്നതിന് വഴിയൊരുങ്ങുന്നത്. ഇത് നിര്‍ണായകമായ നീക്കമാണെന്നും സ്പെഷ്യലിസ്റ്റ് വെയ്റ്റ് മാനേജ്മെന്റ് സര്‍വീസുകള്‍ ആക്സസ് ചെയ്യുന്നതിനായി 40 മില്യണ്‍ പൗണ്ട് നല്‍കുമെന്നുമാണ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഭാരം കുറയ്ക്കുന്നതിനായി വ്യായാമത്തിനും ആരോഗ്യകരമായ ഡയറ്റിനും പകരം വയ്ക്കാന്‍ പുതിയ ജാബുകള്‍ക്കാവില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.

യുഎസിലും മറ്റും ഉപയോഗിക്കുന്നതും സെലിബ്രിറ്റികള്‍ വ്യാപകമായി പ്രയോജനപ്പെടുത്തുന്നതുമാണീ ജാബ്.വെഗ്ഓവിക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന ഒസെംബിക്, മൗന്‍ജാരോ എന്നീ ജാബുകള്‍ ഡയബറ്റിസ് ചികിത്സയില്‍ വ്യാപകമായി പ്രയോജനപ്പെടുത്തി വരുന്നുണ്ട്. എന്നാല്‍ ഇവ ശരീരഭാരം കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്നതിന് എന്‍എച്ച്എസ് ഇനിയും അംഗീകാരം നല്‍കിയിട്ടില്ലെന്നിരിക്കേയാണ് വെഗ്ഓവിക്ക് അംഗീകാരം നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സ്പെഷ്യലിസ്റ്റ് വെയ്റ്റ് മാനേജ്മെന്റ് സര്‍വീസുകളിലൂടെ രോഗികള്‍ക്ക് പരമാവധി രണ്ട് വര്‍ഷം വെഗ്ഓവി ആക്സസ് ചെയ്യാന്‍ സാധിക്കുമെന്നാണ് എന്‍എച്ച്എസ് വാച്ച്ഡോഗായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സലന്‍സ് (നൈസ്) പറയുന്നത്.ഇത്തരം മരുന്നുകള്‍ എങ്ങനെ സുരക്ഷിതമായി ജിപികളിലൂടെ പ്രിസ്‌ക്രൈബ് ചെയ്യാമെന്നാണ് പുതിയ സ്‌കീമിലൂടെ ടെസ്റ്റ് ചെയ്യുന്നത്. കമ്മ്യൂണിറ്റി സര്‍വീസുകളിലൂടെയും ഡിജിറ്റല്‍ സര്‍വീസുകളിലൂടെയും എന്‍എച്ച്എസ് ഈ സ്‌കീമിന് പരമാവധി പിന്തുണ നല്‍കുകയും ചെയ്യും.

 
Other News in this category

 
 




 
Close Window