Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ബിബിസി, ബ്രിട്ടീഷ് എയര്‍വേയ്‌സ്, ബൂട്ട്‌സ് എന്നിവിടങ്ങളിലെ ഒരു ലക്ഷത്തില്‍പ്പരം ജീവനക്കാരുടെ പേറോള്‍ ഡാറ്റകള്‍ ചോര്‍ത്തി
reporter

ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ സ്ഥാപനങ്ങളായ ബിബിസി, ബ്രിട്ടീഷ് എയര്‍വേസ്, ബൂട്ട്സ് എന്നിവിടങ്ങളിലെ ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ പേറോള്‍ ഡാറ്റകള്‍ ഹാക്കിംഗിലൂടെ കവര്‍ന്നെടുത്ത സൈബര്‍ ക്രിമിനലുകള്‍ അവ ഉപയോഗിച്ച് ഡാര്‍ക്ക് വെബിലൂടെ വിലപേശാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഹാക്കിംഗിന് വിധേയരായവര്‍ ജൂണ്‍ 14ന് മുമ്പ് തങ്ങളെ ഇ മെയില്‍ മുഖാന്തിരം ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ തങ്ങള്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ പുറത്ത് വിടുമെന്ന അന്ത്യശാസനമാണ് ദി ക്ലോപ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സൈബര്‍ ക്രിമിനലുകള്‍ ഡാര്‍ക്ക് വെബില്‍ പ്രസിദ്ധീകരിച്ച അന്ത്യശാസന നോട്ടീസിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഡാറ്റകളാണ് മൂവ് ഇറ്റ് എന്ന ഹാക്കിംഗിലൂടെ ഇവര്‍ തട്ടിയെടുത്തിരിക്കുന്നത്. ഹാക്കര്‍മാരുടെ സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങി ജീവനക്കാര്‍ പണം നല്‍കാന്‍ വഴങ്ങരുതെന്ന് തൊഴിലുടമകള്‍ താക്കീത് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ ഭീഷണിക്ക് വഴങ്ങി ഇമെയിലൂടെ ബന്ധപ്പെടുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് സൈബര്‍ ക്രിമിനലുകള്‍ പദ്ധതിയിട്ടിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ഹാക്കിംഗിന് പുറകില്‍ ക്ലോപ് എന്ന ഗ്രൂപ്പാണെന്ന് നേരത്തെ സൈബര്‍ സെക്യൂരിററി റിസര്‍ച്ചിലൂടെ വ്യക്തമായിരുന്നു. ജനകീയമായ ഒരു ബിസിനസ് സോഫ്റ്റ് വെയര്‍ ഭേദിച്ച് ലോകമെമ്പാടുമുള്ള നൂറ് കണക്കിന് കമ്പനികളുടെ നിര്‍ണായകമായ വിവരങ്ങളാണ് ക്ലോപ് ഗ്രൂപ്പ് ചോര്‍ത്തിയെടുത്തിരിക്കുന്നത്. ഹാക്കിംഗിലുപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ വിലയിരുത്തുന്നതിലൂടെ ക്ലോപ് ഗ്രൂപ്പാണ് ഇതിന് പുറകിലെന്ന് വ്യക്തമായെന്നാണ് തിങ്കളാഴ്ച മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിരിക്കുന്നത്. ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ബ്ലോഗ് പോസ്റ്റ് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.ഇത്തരത്തില്‍ ഹാക്കിംഗ് നിര്‍വഹിച്ച് ഡാറ്റകള്‍ പുറത്ത് വിടുമെന്ന ഭീഷണി ഹാക്കര്‍മാര്‍ പൊതുവെ പ്രയോഗിച്ച് വരുന്നതാണ്. ഭീഷണി കേട്ട് ആരും ഭയപ്പെട്ട് പണം നല്‍കരുതെന്നാണ് സൈബര്‍ സെക്യൂരിറ്റി എക്സ്പര്‍ട്ടുകള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്.റഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

 
Other News in this category

 
 




 
Close Window