Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
യുകെയിലെ വീട് നിര്‍മാണ പ്രക്രിയകള്‍ 2020 മുതല്‍ ഏറ്റവും വേഗതയാര്‍ന്ന നിരക്കില്‍ താഴുന്നു
reporter

ലണ്ടന്‍: യുകെയിലെ വീട് നിര്‍മാണ പ്രക്രിയകള്‍ 2020 മുതല്‍ ഏറ്റവും വേഗതയാര്‍ന്ന നിരക്കില്‍ താഴ്ന്ന് കൊണ്ടിരുന്നുവെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. ഏറ്റവും പുതിയ യുകെ കണ്‍സ്ട്രക്ഷന്‍ പിഎംഐ ഡാറ്റ പ്രകാരം രാജ്യത്തെ മൊത്തം കണ്‍സ്ട്രക്ഷന്‍ ഔട്ട്പുട്ടില്‍ മിതമായ വര്‍ധനവ് പ്രകടമായിട്ടുണ്ട്. ഇതിന് കാരണം അതായത് കമേഴ്സ്യല്‍ ബില്‍ഡിംഗ്സ്, സിവില്‍ എന്‍ജിനീയറിംഗ് ആക്ടിവിറ്റികള്‍ സമീപകാലത്ത് വര്‍ധിച്ചതിനാലാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ വിലയിരുത്തിയാല്‍ പൊതുവെ വീട് നിര്‍മാണനിരക്ക് കുറഞ്ഞ് വരുകയാണെന്നാണ് അനുമാനിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 2020 മുതലുളള പ്രവണതകള്‍ പ്രകാരം ഹൗസ് ബില്‍ഡിംഗ് രാജ്യത്തെ ഏറ്റവും ദുര്‍ബലമായ പെര്‍ഫോമിംഗ് കാറ്റഗറിയായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. വെന്‍ഡര്‍ ലീഡ് ടൈംസില്‍ 2009 ഓഗസ്റ്റ് മുതല്‍ മെച്ചപ്പെടലുകള്‍ ആരംഭിച്ചതിനിടെ രാജ്യത്തെ വീടുകളുടെ സപ്ലൈ കണ്ടീഷനുകള്‍ ഇക്കഴിഞ്ഞ മേയില്‍ സാധാരണ നിലയിലായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇത്തരം കാര്യങ്ങള്‍ നിര്‍മാണ് മേഖലക്ക് മുകളില്‍ വരുന്ന സമ്മര്‍ദങ്ങളെ ലഘൂകരിക്കാന്‍ സഹായിച്ചിട്ടുണ്ട്. കൂടാതെ ഇന്‍പുട്ട് പ്രൈസ് ഇന്‍ഫ്ലേഷന്റെ മൊത്തം നിരക്ക് 32 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ അവസ്ഥയിലെത്തിയതും കണ്‍സ്ട്രക്ഷന്‍ മേഖലയ്ക്ക് സഹായകമായിട്ടുണ്ട്. എന്നാല്‍ വര്‍ധിപ്പിച്ച പലിശനിരക്കുകളെക്കുറിച്ചുള്ള ആശങ്കകളും മാര്‍ക്കറ്റിലെ ഒതുക്കപ്പെട്ട അവസ്ഥകളും ഹൗസിംഗ് ആക്ടിവിറ്റികളെ മന്ദീഭവിപ്പിക്കുന്നുവെന്നാണ് ഏറ്റവും പുതിയ ഡാറ്റകള്‍ മുന്നറിയിപ്പേകുന്നത്. റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് പ്രൊജക്ടുകളിലെ പ്രവര്‍ത്തനങ്ങള്‍ ആറ് മാസമായി കുറഞ്ഞിരിക്കുന്നുവെന്നും 2020 മേയ് മുതലുള്ള കാലത്തെ കണക്കുകള്‍ പരിഗണിച്ചാല്‍ ഇക്കാര്യത്തില്‍ നിലവില്‍ കുത്തനെയുള്ള ഇടിവാണുണ്ടായിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. കോവിഡ് കാരണമുണ്ടായ തിരിച്ചടികള്‍ക്ക് പുറമെ മറ്റ് ചില കാരണങ്ങളാലും കണ്‍സ്ട്രക്ഷന്‍ ആക്ടിവിറ്റി 14 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മേയില്‍ പുറത്ത് വന്ന ഡാറ്റ പ്രകാരം യുകെയില്‍ സിവില്‍ എന്‍ജിനീയറിംഗ്, കമേഴ്സ്യല്‍ ബില്‍ഡിംഗ് ആക്ടിവിറ്റികള്‍ വര്‍ധിച്ചെങ്കിലും ഹൗസ് ബില്‍ഡിംഗ് വര്‍ക്കുകളില്‍ കുത്തനെ ഇടിവാണുണ്ടായിരിക്കുന്നതെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിന്റെ എക്കണോമിക്സ് ഡയറക്ടറായ ടിം മൂര്‍ എടുത്ത് കാട്ടുന്നു.

 
Other News in this category

 
 




 
Close Window