Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ബിബിസി, ബ്രിട്ടീഷ് എയര്‍വേസ്, ബൂട്ട്സ്: 3 സ്ഥാപനങ്ങളെ ഒരു ലക്ഷം ജോലിക്കാരുടെ ഡേറ്റ ഹാക്ക് ചെയ്തു: വന്‍തുക ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിങ്
Text By: Team ukmalayalampathram
ബ്രിട്ടനിലെ പ്രമുഖ സ്ഥാപനങ്ങളായ ബിബിസി, ബ്രിട്ടീഷ് എയര്‍വേസ്, ബൂട്ട്സ് എന്നിവിടങ്ങളിലെ ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ ഡാറ്റകള്‍ ഹാക്കിംഗിലൂടെ കവര്‍ന്നെടുത്ത സൈബര്‍ ക്രിമിനലുകള്‍ വിലപേശല്‍ ഭീഷണിയുമായി രംഗത്ത്. പണം തന്നില്ലെങ്കില്‍ ഡാറ്റകള്‍ പ്രസിദ്ധീകരിക്കുമെന്ന് ആണ് ഡാര്‍ക്ക് വെബില്‍ അന്ത്യശാസനം.


ഹാക്കിംഗിന് വിധേയരായവര്‍ ജൂണ്‍ 14ന് മുമ്പ് തങ്ങളെ ഇ മെയില്‍ മുഖാന്തിരം ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ തങ്ങള്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ പുറത്ത് വിടുമെന്ന അന്ത്യശാസനമാണ് ദി ക്ലോപ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സൈബര്‍ ക്രിമിനലുകള്‍ ഡാര്‍ക്ക് വെബില്‍ പ്രസിദ്ധീകരിച്ച അന്ത്യശാസന നോട്ടീസിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.



ഇത്തരത്തില്‍ ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഡാറ്റകളാണ് മൂവ് ഇറ്റ് എന്ന ഹാക്കിംഗിലൂടെ ഇവര്‍ തട്ടിയെടുത്തിരിക്കുന്നത്. ഹാക്കര്‍മാരുടെ സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങി ജീവനക്കാര്‍ പണം നല്‍കാന്‍ വഴങ്ങരുതെന്ന് തൊഴിലുടമകള്‍ താക്കീത് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ ഭീഷണിക്ക് വഴങ്ങി ഇമെയിലൂടെ ബന്ധപ്പെടുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് സൈബര്‍ ക്രിമിനലുകള്‍ പദ്ധതിയിട്ടിരിക്കുന്നത്.


കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ഹാക്കിംഗിന് പുറകില്‍ ക്ലോപ് എന്ന ഗ്രൂപ്പാണെന്ന് നേരത്തെ സൈബര്‍ സെക്യൂരിററി റിസര്‍ച്ചിലൂടെ വ്യക്തമായിരുന്നു. ജനകീയമായ ഒരു ബിസിനസ് സോഫ്റ്റ് വെയര്‍ ഭേദിച്ച് ലോകമെമ്പാടുമുള്ള നൂറ് കണക്കിന് കമ്പനികളുടെ നിര്‍ണായകമായ വിവരങ്ങളാണ് ക്ലോപ് ഗ്രൂപ്പ് ചോര്‍ത്തിയെടുത്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window