Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് പുതിയ ടെസ്റ്റിംഗ് പൈലറ്റ്: പുതിയ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബാധിതരെ തിരിച്ചറിഞ്ഞു
reporter

ലണ്ടന്‍: എന്‍എച്ച്എസിന്റെ പുതിയ ടെസ്റ്റിംഗ് പൈലറ്റിലൂടെ നിരവധി പുതിയ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബാധിതരെ കഴിഞ്ഞ വര്‍ഷം തിരിച്ചറിയാന്‍ സാധിച്ചുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇത്തരം രോഗങ്ങളുണ്ടായിട്ടും തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്കാണ് പുതിയ പൈലറ്റിലൂടെ ഇതിന് സാധിച്ചിരിക്കുന്നതെന്നതും എടുത്ത് പറയേണ്ടുന്ന നേട്ടമാണ്. ഇതിനായുള്ള പുതിയ എന്‍എച്ച്എസ് പ്രോഗ്രാം അനുസരിച്ച് എ ആന്‍ഡ് ഇ സന്ദര്‍ശിക്കുന്നവര്‍ രക്തപരിശോധനക്ക് വിധേയരാകുമ്പോള്‍ അവരില്‍ നിന്ന് അധിക സാമ്പിള്‍ കൂടി എടുക്കുകയും ഇത് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ അസുഖങ്ങളുണ്ടോയെന്ന പരിശോധനക്ക് വിധേയമാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം പരിശോധനകളിലൂടെ രോഗമുണ്ടെന്ന് സ്ഥിരീകരിക്കപ്പെടുന്നവര്‍ക്ക് അഥവാ പോസിറ്റീവ് ആകുന്നവര്‍ക്ക് സ്പെഷ്യലിസ്റ്റ് സപ്പോര്‍ട്ടും ട്രീറ്റ്മെന്റ് പ്ലാനും പ്രദാനം ചെയ്യുന്നതായിരിക്കും. ഇത്തരത്തില്‍ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സിയുമായി ജീവിക്കുന്നവരും നേരത്തെ ചികിത്സ ലഭിച്ചവരും എന്നാല്‍ എന്‍എച്ച്എസ് കെയര്‍ ലഭിക്കാത്തവരുമായ 470 പേര്‍ക്ക് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റിംഗിലൂടെ രോഗം തിരിച്ചറിയാനും തുടര്‍ന്ന് ഇവര്‍ക്ക് ഈ രോഗങ്ങള്‍ക്കുള്ള ചികിത്സ പൂര്‍ത്തിയാക്കാനും സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

മൂന്ന് വര്‍ഷത്തേക്ക് റൂട്ടീന്‍ എച്ച്ഐവി ഓപ്റ്റ് ഔട്ട് ടെസ്റ്റിംഗ് പ്രോഗ്രാമിനായി എന്‍എച്ച്എസ് 33 ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലായി 20 മില്യണ്‍ പൗണ്ടാണ് ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ എച്ച്ഐവി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏരിയകളിലെ ഹോസ്പിറ്റലുകളിലാണീ ടെസ്റ്റ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ആരംഭിച്ചിരിക്കുന്നത്. യുകെയിലെ എച്ച്ഐവി രോഗികളില്‍ അഞ്ചില്‍ രണ്ടിലധികം അഥവാ 42 ശതമാനം പേര്‍ക്കും വൈകിയാണ് ചികിത്സ ലഭിക്കുന്നതെന്നും ഈ സമയം ആകുമ്പോഴേക്കും പ്രതിരോധ സംവിധാനം പാടെ തകര്‍ന്നിട്ടുണ്ടാകുമെന്നും ഡാറ്റകള്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ വൈകി ചികിത്സ ലഭിച്ചാല്‍ എച്ച്ഐവി ബാധിതര്‍ വേഗത്തില്‍ മരിക്കുന്നതിന് എട്ടിരട്ടി സാധ്യത കൂടുതലാണെന്നാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതിനാല്‍ രോഗം നേരത്തെ തിരിച്ചറിയുന്ന ഇത്തരം ടെസ്റ്റുകള്‍ക്ക് ഏറെ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഹെപ്പറ്റൈറ്റിസ് സി എലിമിനേഷന്‍ പ്രോഗ്രാം അടുത്തിടെയാണ് ഒരു ഓണ്‍ലൈന്‍ സര്‍വീസ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിലൂടെ ആവശ്യമുള്ളവര്‍ക്ക് സെല്‍ഫ് ടെസ്റ്റിംഗ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് രോഗത്തെ സമൂഹത്തില്‍ നിന്നും വേഗത്തില്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് എന്‍എച്ച്എസ് ഇത്തരം പുതിയ ചുവട് വയ്പുകള്‍ നടത്തിയിരിക്കുന്നത്. ഇതിലൂടെ കൂടുതല്‍ ഹെപ്പറ്റൈറ്റിസ് രോഗികളെ നേരത്തെ തിരിച്ചറിയാനും വേഗം ചികിത്സ നല്‍കാനും സാധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

 
Other News in this category

 
 




 
Close Window