Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ കോവിഡ് മരണം യുകെയിലെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയിലെ കോവിഡ് മരണങ്ങളുടെ കണക്കെടുത്താല്‍ പ്രധാനപ്പെട്ട യൂറോപ്യന്‍ സമ്പദ് വ്യവസ്ഥകളിലെ ഏറ്റവും വലിയ കോവിഡ് മരണനിരക്കുകളിലൊന്നാണിതെന്ന് ബിബിസി നടത്തിയ വിശകലനത്തിലൂടെ കണ്ടെത്തി. കോവിഡ് ആരംഭിക്കുന്നതിന് മുമ്പുള്ള യുകെയിലെ മരണനിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡിന്റെ ആദ്യ വര്‍ഷത്തിലെ യുകെയിലെ മരണനിരക്ക് അഞ്ച് ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ ആദ്യ വര്‍ഷത്തില്‍ യുകെയില്‍ മരണനിരക്ക് കുത്തനെ ഉയര്‍ന്നതാണ് ഇതിന് പ്രധാന കാരണമായി എടുത്ത് കാട്ടപ്പെടുന്നത്. അതായത് ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാള്‍ ഉയര്‍ന്ന കോവിഡ് മരണനിരക്കാണ് യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഇറ്റലി, യുഎസ് എന്നിവിടങ്ങളിലേക്കാള്‍ കുറഞ്ഞ കോവിഡ് മരണനിരക്കായിരുന്നു യുകെയിലുണ്ടായതെന്നും ബിബിസി നടത്തിയ വിശകലനം എടുത്ത് കാട്ടുന്നു.

2020 ഏപ്രിലിലും മേയിലും ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ കോവിഡ് മരണതരംഗമായിരുന്നു യുകെയില്‍ ആഞ്ഞടിച്ചിരുന്നത്. 2023 ഫെബ്രുവരി വരെയുള്ള മൂന്ന് വര്‍ഷങ്ങള്‍ക്കിടെ യുകെയിലെ മരണനിരക്ക് കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ്. എന്നാല്‍ ഫ്രാന്‍സില്‍ ഈ വളര്‍ച്ച മൂന്ന് ശതമാനവും ജര്‍മനിയില്‍ 4.5 ശതമാനവുമാണ്. ഇറ്റലിയിലാകട്ടെ ഇത് ആറ് ശതമാനം കൂടുതലാണെന്നും ബിബിസി വിശകലനം വെളിപ്പെടുത്തുന്നു. യുകെയിലേക്കാള്‍ കോവിഡ് മരണങ്ങളേറിയിരുന്നത് പോളണ്ട് പോലുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസിലുമായിരുന്നു. ഇവിടങ്ങളില്‍ കോവിഡിന് മുമ്പുള്ള കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ പത്ത് ശതമാനത്തിലധികം പെരുപ്പമാണ് കോവിഡ് കാലത്ത് അഥവാ 2023 ഫെബ്രുവരി വരെയുള്ള മൂന്ന് വര്‍ഷക്കാലത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡ്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് കാലത്ത് സാധാരണത്തേതിനേക്കാള്‍ മരണനിരക്ക് കുറയുകയാണുണ്ടായത്. ഇവര്‍ക്ക് കോവിഡിനെ ഫലപ്രദമായി പിടിച്ച് കെട്ടാന്‍ സാധിച്ചതിനെ തുടര്‍ന്നാണിത്.

 
Other News in this category

 
 




 
Close Window