Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
രാജ്യത്തെ മൊത്തം സമ്പദ് വ്യവസ്ഥയുടെ മൂല്യത്തേക്കാള്‍ വര്‍ധിച്ച് യുകെ കടബാധ്യത, പൊതുകടം 2567 ട്രില്യണ്‍ പൗണ്ടില്‍
reporter

ലണ്ടന്‍: യുകെയുടെ കടബാധ്യത രാജ്യത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയുടെ മൂല്യത്തേക്കാള്‍ വര്‍ധിച്ചിരിക്കുന്നുവെന്നും ഇത് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ട് ചെന്നെത്തിക്കുമെന്നുമുള്ള മുന്നറിയിപ്പ് ശക്തമായി ബ്രിട്ടനിലെ ഡെയിലി എക്സ്പ്രസിന്റെയും സണ്‍ഡേ എക്സ്പ്രസിന്റെയും ഫിനാന്‍സ് എഡിറ്ററായ ഹാര്‍വെ ജോണ്‍സ് ഡെയിലി എക്സ്പ്രസില്‍ ഇന്ന് എഴുതിയ ഒരു സാമ്പത്തിക ലേഖനത്തിലാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലൊന്നിലെത്തിയിട്ടും ബ്രിട്ടീഷ് ഗവണ്‍മെന്റ് വന്‍ തോതിലുള്ള കടം വാങ്ങലുകളുമായി മുന്നോട്ട് പോകുന്നത് കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് വഴിയൊരുക്കുമെന്നും ഹാര്‍വെ മുന്നറിയിപ്പേകുന്നു. രാജ്യത്തെ ജീവിതച്ചെലവുകളും മോര്‍ട്ട് ഗേജ് തിരിച്ചടവ് ചെലവുകളും വാണം പോലെ കുതിച്ചുയര്‍ന്ന് ജനജീവിതം വഴിമുട്ടിയിരിക്കുന്ന വേളയില്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ കടം വന്‍ ബാധ്യതയാണുണ്ടാക്കുകയെന്നാണ് മുന്നറിയിപ്പ്.

രാജ്യത്തുള്ളവര്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവിടല്‍ സര്‍ക്കാര്‍ നടത്തുന്നതിനെ തുടര്‍ന്ന് ഫണ്ട് കണ്ടെത്തുന്നതായി വന്‍ തോതില്‍ കടം വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. മേയ് മാസ്തതിലെ കണക്കുകള്‍ പ്രകാരം പൊതു മേഖലയുടെ ചെലവ് 20 ബില്യണ്‍ പൗണ്ടായിരുന്നു. നികുതികളിലൂടെയും മറ്റ് വരുമാനങ്ങളിലൂടെയും ഖജനാവിലേക്കെത്തുന്ന പണത്തേക്കാള്‍ കൂടുതലാണീ ചെലവ്. ഈ വ്യത്യാസം നികത്തുന്നതിനായി സര്‍ക്കാര്‍ കൂടുതലായി കടം വാങ്ങിക്കൊണ്ടിരിക്കുന്നുവെന്നും ഇത് ആത്മഹത്യാ പരമാണെന്നും ഹാര്‍വെ തന്റെ ലേഖനത്തിലൂടെ മുന്നറിയിപ്പേകുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ സര്‍ക്കാര്‍ കടം വാങ്ങിയത് 9.4 ബില്യണ്‍ പൗണ്ടായിരുന്നുവെന്നും എന്നാല്‍ ഈ വര്‍ഷം അത് ഇരട്ടിയിലധികം വര്‍ധിച്ചുവെന്നുമാണ് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്. യുകെയിലെ പബ്ലിക് സെക്ടര്‍ നെറ്റ് ഡെബ്റ്റ് കഴിഞ്ഞ മാസം അവസാനത്തില്‍ 2.567 ട്രില്യണ്‍ പൗണ്ടിലേക്കാണുയര്‍ന്നിരിക്കുന്നത്. രാജ്യത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ടിനേക്കാള്‍ (ജിഡിപി) 100.1 ശതമാനം കൂടുതലാണിത്. 1961 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തരത്തില്‍ കടം 100 ശതമാനത്തിന് മേലേക്ക് ഉയര്‍ന്നിരിക്കുന്നത് ഇതാദ്യമാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു.

 
Other News in this category

 
 




 
Close Window