Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ജൂലൈ മുതല്‍ എനര്‍ജി ബില്ലില്‍ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍ : ഉയര്‍ന്ന എനര്‍ജി ബില്ലുകളുമായി മല്ലിടുന്നവര്‍ക്ക് ആശ്വസിക്കാന്‍ വഴി ഒരുങ്ങുന്നു. ഉയര്‍ന്ന എനര്‍ജി ബില്‍ സാധാരണക്കാരായ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബ ബജറ്റുകളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തി. കോവിഡിന് ശേഷം ലോകം ലോക്ക്ഡൗണില്‍ നിന്ന് പുറത്തു വന്നപ്പോള്‍ വര്‍ദ്ധിച്ച ആവശ്യകതയും തുടര്‍ന്ന് 2022 ഫെബ്രുവരിയില്‍ ആരംഭിച്ച ഉക്രെയ്‌നിലെ യുദ്ധവും ഉള്‍പ്പെടെ ഊര്‍ജ്ജ വില കുത്തനെ ഉയരുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്. എന്നാല്‍ ജൂലൈ മുതല്‍ എനര്‍ജി ബില്ലില്‍ കുറവുണ്ടാവും എന്നതാണ് സന്തോഷവാര്‍ത്ത. വര്‍ഷം 3433.85 പൗണ്ട് ആണ് ജൂണ്‍ അവസാനം വരെയുള്ള എനര്‍ജി ബില്‍. 1831.52 പൗണ്ട് ഗ്യാസിനും 1602.33 പൗണ്ട് വൈദ്യുതിക്കും കണക്കാക്കിയാണ് ഈ തുക. ഗ്യാസിന്റെ യൂണിറ്റ് റേറ്റ് 10.236 പെന്‍സ് /kWh, വൈദ്യുതിയുടെ യൂണിറ്റ് റേറ്റ് 32.811 പെന്‍സ് / kWh എന്നിങ്ങനെ ആണ്.

എന്നാല്‍ ജൂലൈ മുതല്‍ വര്‍ഷം 2823.84 പൗണ്ട് എന്ന നിലയിലേക്ക് തുക മാറും. . 1358.74 പൗണ്ട് ഗ്യാസിനും 1465.10 പൗണ്ട് വൈദ്യുതിക്കും കണക്കാക്കിയാണ് ഈ തുക. ഇവിടെ ഗ്യാസിന്റെ യൂണിറ്റ് റേറ്റ് 7.431 പെന്‍സ് /kWh, വൈദ്യുതിയുടെ യൂണിറ്റ് റേറ്റ് 29.607 പെന്‍സ് /kWh എന്നിങ്ങനെ കുറയും. ഇവിടെ ദിവസേനയുള്ള സ്റ്റാന്‍ഡിങ് ചാര്‍ജ് ഗ്യാസിന് 29.106 പെന്‍സും വൈദ്യുതിക്ക് 53.964 പെന്‍സും ആയിരിക്കും. പുതിയ താരിഫ് പ്രൈസ് നിലവില്‍ വരുമ്പോള്‍ വര്‍ഷം 610.01 പൗണ്ടിന്റെ വ്യത്യാസം ബില്ലില്‍ ഉണ്ടാകും. യുകെയിലും യൂറോപ്പിലും വര്‍ഷത്തിലെ ഈ സമയത്തെ നേരിയ കാലാവസ്ഥ, പ്രതീക്ഷിച്ചതിലും കൂടുതല്‍ ഗ്യാസ് സംഭരണം, ഊര്‍ജ്ജം കുറച്ച് ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍, ഉയര്‍ന്ന വില കാരണം കിഴക്കന്‍ ഏഷ്യയില്‍ ഡിമാന്‍ഡ് കുറവ്, യൂറോപ്പില്‍ റഷ്യന്‍ വാതകത്തെ ആശ്രയിക്കുന്നത് കുറച്ചു തുടങ്ങിയവ തുക കുറയുന്നതിന്റെ പ്രധാന കാരണങ്ങളാണ്.

 
Other News in this category

 
 




 
Close Window