Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
റോയല്‍ കോളെജ് ഓഫ് നഴ്‌സിംഗിന്റെ അപ്രമാദിത്വം അവസാനിക്കുന്നു, നഴ്‌സുമാരുടെ സമരം അവസാനിക്കുന്നു
reporter

ലണ്ടന്‍: റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമരപരിപാടികള്‍ക്ക് അന്ത്യം. ഇംഗ്ലണ്ടിലെ ആര്‍സിഎന്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ബാലറ്റിംഗില്‍ ആവശ്യത്തിന് വോട്ട് നേടാന്‍ കഴിയാതെ വന്നതോടെയാണ് നഴ്സുമാരുടെ സമരങ്ങള്‍ക്ക് അവസാനമാകുന്നത്. ബാലറ്റില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പണിമുടക്കിനെ അനുകൂലിച്ചെങ്കിലും ട്രേഡ് യൂണിയന്‍ നിയമങ്ങള്‍ പ്രകാരമുള്ള പരിധിയായ 50% വോട്ട് നേടാന്‍ സാധിക്കാതെ വരികയായിരുന്നു. 43% അംഗങ്ങള്‍ മാത്രമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ആറ് മാസത്തേക്ക് സമരം ചെയ്യാനുള്ള മുന്‍ ബാലറ്റിന്റെ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും അഭിപ്രായം തേടിയത്.

സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഈ വര്‍ഷത്തെ 5% ശമ്പളവര്‍ദ്ധനവും, ചുരുങ്ങിയത് 1655 പൗണ്ട് വരുന്ന ബോണസും തള്ളിക്കളഞ്ഞ ഏതാനും ഹെല്‍ത്ത് സ്റ്റാഫുകളില്‍ പെട്ടവരാണ് ആര്‍സിഎന്‍ അംഗങ്ങള്‍. ഏറ്റവും വലിയ എന്‍എച്ച്എസ് യൂണിയനായ യുണീഷന്‍, ഫിസിയോ, മിഡ്വൈഫ് എന്നിവരെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ എന്നിവര്‍ കരാറിനെ പിന്തുണച്ചതോടെ വര്‍ദ്ധിച്ച വരുമാനം നല്‍കിത്തുടങ്ങി. ഇതോടെ നിലവില്‍ ഇംഗ്ലണ്ടില്‍ യുണൈറ്റ് യൂണിയന് മാത്രമാണ് സമരം നടത്താനുള്ള അവകാശം ബാക്കിയുള്ളത്. ഇതാകട്ടെ ചില ആംബുലന്‍സ് ജീവനക്കാര്‍ക്കും, സപ്പോര്‍ട്ട് സ്റ്റാഫിനും ലോക്കല്‍ സമരങ്ങള്‍ നടത്താവുന്ന തരത്തിലാണ്. ബാലറ്റില്‍ തിരിച്ചടി നേരിട്ടെങ്കിലും മാന്യമായ ശമ്പളവും, സുരക്ഷിതമായ സ്റ്റാഫിംഗും ആവശ്യപ്പെട്ടുള്ള പോരാട്ടം തുടരുമെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window