Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ ഏഴു ലക്ഷം കുട്ടികള്‍ പഠിക്കുന്നത് സുരക്ഷിതത്വമില്ലാത്ത കെട്ടിടത്തിലാണെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഏകദേശം 700,000 കുട്ടികളും പഠിക്കുന്നത് സുരക്ഷിതമല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങളിലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 2021 മുതല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എഡ്യൂക്കേഷന്‍ (ഡിഎഫ്ഇ) നടത്തിയ പഠനത്തിന് പിന്നാലെയാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് (എന്‍.എ.ഒ) കണക്കുകള്‍ പുറത്ത് വിട്ടത്. എന്നാല്‍ വര്‍ഷങ്ങളായി ഫണ്ട് ലഭിക്കാത്തതിനാല്‍ സ്‌കൂളുകള്‍ക്ക് ഇതിന് യാതൊരു വിധ പരിഹാരവും കണ്ടെത്താന്‍ ആയിട്ടില്ല. എന്നാല്‍ അതേസമയം സ്‌കൂളുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ നടത്തുവാന്‍ വേണ്ട സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ഡിഎഫ്ഇ ചൂണ്ടിക്കാട്ടി. സ്‌കൂളുകള്‍ സുരക്ഷിതവും പ്രവര്‍ത്തനക്ഷമവുമായി നിലനിര്‍ത്തുന്നതിനായി 2015 മുതല്‍ 15 ബില്യണ്‍ പൗണ്ടിലധികം തുക സ്‌കൂളുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഷെഫീല്‍ഡില്‍ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മ തന്റെ കുട്ടികളെ വിളിക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ആണികള്‍ ഉള്ള 15 അടി (4.5 മീറ്റര്‍) വരുന്ന ഫാസിയ ബോര്‍ഡ് മുഖത്ത് ഇടിച്ചത് നിലവിലുള്ള സ്‌കൂളുകളുടെ ദാരുണമായ അവസ്ഥ വിളിച്ചോതുന്നതാണ്. എന്‍.എ.ഒയുടെ റിപ്പോര്‍ട്ട് പ്രകാരം, ഇംഗ്ലീഷ് സ്‌കൂള്‍ കെട്ടിടങ്ങളില്‍ മൂന്നിലൊന്നും അതായത് 24,000 കെട്ടിടങ്ങളും നവീകരണത്തിനുള്ള സമയം കടന്നവയാണ്. 1950 കള്‍ക്കും 1990 കളുടെ മധ്യത്തിനും ഇടയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഭാരം കുറഞ്ഞ കോണ്‍ക്രീറ്റായ - റൈന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോണ്‍ക്രീറ്റ് (ആര്‍എഎസി)അടങ്ങിയിരിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ വന്‍ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ആര്‍എഎസി സാന്നിധ്വമുണ്ടായേക്കാവുന്ന 572 സ്‌കൂളുകളെ ഡിഎഫ്ഇ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 24 കെട്ടിടങ്ങളില്‍ അടിയന്തര നടപടി ആവശ്യമാണ്.

 
Other News in this category

 
 




 
Close Window