Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
ശൈത്യകാലത്ത് യുകെയില്‍ എനര്‍ജി ചാര്‍ജുകള്‍ വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്
reporter

ലണ്ടന്‍: യുകെയില്‍ എനര്‍ജി ചാര്‍ജുകള്‍ ഈ വിന്ററില്‍ വര്‍ധിക്കുമെന്നും തല്‍ഫലമായി സര്‍ക്കാരുകള്‍ ഇതില്‍ ഇടപെട്ട് ബില്ലുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികളെടുക്കേണ്ടി വരുമെന്നും പ്രവചിച്ച് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി തലവന്‍ ഫാത്ത് ബിറോള്‍ രംഗത്തെത്തി. ചൈനീസ് സമ്പദ് വ്യവസ്ഥ അതിവേഗത്തില്‍ ശക്തമാകുകയും കടുത്ത വിന്ററെത്തുകയും ചെയ്താല്‍ ഗ്യാസ് വിലകള്‍ വീണ്ടും കുത്തനെ ഉയരുമെന്നും അത് കണ്‍സ്യൂമര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നുമാണ് ബിറോള്‍ പ്രവചിക്കുന്നത്. ഇത്തരം അവസരത്തില്‍ സര്‍ക്കാര്‍ എനര്‍ജി സേവിംഗ് പ്രക്രിയകളെ ത്വരിതപ്പെടുത്തുകയും റിന്യൂവബിള്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടി വരുകയും ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. എന്നാല്‍ എനര്‍ജി ബില്ലുകള്‍ ഈ മാസം ശരാശരി 430 പൗണ്ട് കുറവ് വരുമെന്നാണ് യുകെ ഗവണ്‍മെന്റ് വക്താവ് പറയുന്നത്. ഉക്രയിനില്‍ റഷ്യ അധിനിവേശം നടത്തിയതിനെ തുടര്‍ന്ന് ഗ്യാസ് വിലകള്‍ ലോകമാകമാനം കുത്തനെ ഉയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്ന് കുടുംബങ്ങളെ സഹായിക്കാനായി യുകെ സര്‍ക്കാര്‍ അടക്കമുളള ലോകമെമ്പാടുമുള്ള നിരവധി സര്‍ക്കാരുകള്‍ ഗ്യാസ് വില പിടിച്ച് നിര്‍ത്താനായി രംഗത്തെത്തിയിരുന്നു.ഊര്‍ജത്തിനായി റഷ്യയെ അമിതമായി ആശ്രയിക്കുകയെന്ന തന്ത്രപരമായ തകരാറ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും വരുത്തിയെന്നാണ് ബിറോള്‍ പറയുന്നത്. ഇതിന് പുറമെ ഹ്രസ്വകാല നേട്ടങ്ങളെ മാത്രം ലക്ഷ്യമിട്ട് അനുവര്‍ത്തിക്കുന്ന ഊര്‍ജനയങ്ങളും ഈ അവസരത്തില്‍ തിരിച്ചടിയായെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. വരാനിരിക്കുന്ന വിന്റര്‍ രൂക്ഷമായാല്‍ എനര്‍ജി വിലകളില്‍ കുതിച്ച് കയറ്റമുണ്ടാകുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും ബിറോള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു. ചൈനീസ് സമ്പദ്വ്യവസ്ഥ ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് അവര്‍ കൂടുതല്‍ എനര്‍ജി വാങ്ങി സംഭരിക്കുന്നത് എനര്‍ജിക്ഷാമം വര്‍ധിപ്പിക്കുമെന്നും കടുത്ത വിന്റര്‍ യുകെയിലെ എനര്‍ജി ഉപഭോഗം വര്‍ധിപ്പിച്ച് എനര്‍ജി വിലകളില്‍ വര്‍ധനവേറ്റുമെന്നും ബിറോള്‍ വിശദീകരിക്കുന്നു.

 
Other News in this category

 
 




 
Close Window