Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
യുകെയിലെ ഓമനമൃഗങ്ങള്‍ വീട്ടുടമകള്‍ക്കും കുട്ടികള്‍ക്കും അലര്‍ജിയാണെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയിലെ നിരവധി വീട്ടുടമകള്‍ക്ക് കുട്ടികളും ഓമനമൃഗങ്ങളും അലര്‍ജിയാണെന്ന് സൂചന. വാടകവീടുകളുമായി ബന്ധപ്പെട്ട നിരവധി പരസ്യങ്ങളില്‍ കുട്ടികളും ഓമനമൃഗങ്ങളുമുള്ള വാടകക്കാര്‍ക്ക് വീട്കൊടുക്കാന്‍ താല്‍പര്യക്കുറവ് പ്രകടിപ്പിച്ച് പ്രൈവറ്റ് വീട്ടുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിബിസി നടത്തിയ ഇത് സംബന്ധിച്ച വിശകലനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ പ്രവണത എടുത്ത് കാട്ടിയിരിക്കുന്നത്. ഇത്തരം നിലപാടുകള്‍ ലാന്‍ഡ് ലോര്‍ഡുമാരെടുക്കുന്നതിനെ തടയുന്നതിന് നിലവില്‍ നിയമങ്ങളൊന്നുമില്ല. എന്നാല്‍ ഇംഗ്ലണ്ടിലെ വാടകക്കാരെ സംരക്ഷിക്കുന്നതിന് കൂടുതല്‍ സുരക്ഷിതത്വങ്ങളേര്‍പ്പെടുത്താന്‍ എംപിമാര്‍ നീക്കം നടത്തി വരുന്നുണ്ട്. വാടക വീടുകളില്‍ കുട്ടികളെ നിരോധിക്കുന്നത് സ്ത്രീകള്‍ക്കെതിരായുളള പരോക്ഷമായ വിവേചനമായാണ് നിലവിലെ ഈക്വാലിറ്റി നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നത്. മൂന്ന് കുട്ടികളുള്ള സിംഗിള്‍ മദറായ തനിക്ക് വീട് നല്‍കാന്‍ പല വീട്ടുടമകളും തയ്യാറായില്ലെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്നാണ് ഒരു സ്ത്രീ ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. വാടക വീടുകള്‍ക്ക് വാങ്ങാവുന്ന ഡിപ്പോസിറ്റുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ പരിധി ഏര്‍പ്പെടുത്തിയതിനാല്‍ വാടകക്കാരുടെ മക്കള്‍ തങ്ങളുടെ പ്രോപ്പര്‍ട്ടികള്‍ക്ക് കേട് പാടുകള്‍ വരുത്തിയാലും അത് മുതലാക്കാനാവില്ലെന്നതാണ് കുട്ടികളുള്ള വാടകക്കാര്‍ക്ക് നേരെ വീട്ടുടമകളുടെ അതൃപ്തി വര്‍ധിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് എസ്റ്റേറ്റ് ഏജന്റ് ബോഡിയായ പ്രോപ്പര്‍ട്ടിമാര്‍ക്ക് പറയുന്നത്.

ഇതിന് പുറമെ പെറ്റ്സുകളും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്നും വീട്ടുടമകള്‍ ഭയപ്പെടുന്നുവെന്നാണ് പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നത്. നിരവധി വാടകക്കാര്‍ക്ക് അവരുടെ പെറ്റ്സുകള്‍ എത്ര മാത്രം പ്രാധാന്യമുള്ളതാണെന്ന് തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും കുട്ടികള്‍ക്ക് നേരെ മുഖം തിരിക്കുന്നത് വളരെ കുറച്ച് ലാന്‍ഡ് ലോര്‍ഡുമാരാണെന്നുമാണ് ദി നാഷണല്‍ റെസിഡന്‍ഷ്യല്‍ ലാന്‍ഡ്ലോര്‍ഡ്സ് അസോസിയേഷന്‍ പ്രതികരിച്ചിരിക്കുന്നത്. പുതിയ വിശകലനത്തിന്റെ ഭാഗമായി ബിബിസി ന്യൂസ് ഒരു സോഫ്റ്റ് വെയര്‍ ഉണ്ടാക്കുകയും അതിലൂടെ പ്രോപ്പര്‍ട്ടി വെബ്സൈറ്റുകളായ ഓപ്പണ്‍ റെന്റ്, സൂപ്ല, തുടങ്ങിയവയുടെ റെന്റല്‍ ലിസ്റ്റിംഗ്സില്‍ നിന്നും ഡാറ്റകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.മേയ് മാസത്തിലെ നാല് ദിവസങ്ങല്‍ലെ ഡാറ്റകളാണ് ഇത്തരത്തില്‍ ശേഖരിച്ചത്. ഇത്തരം സൈറ്റുകല്‍ ഈ ദിവസങ്ങള്‍ക്കിടെ കുട്ടികളെയും പെറ്റ്സുകളെയും വിലക്കിക്കൊണ്ടുള്ള വാടക വീടുകളുടെ പരസ്യങ്ങളേറെ വന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window