Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
UK Special
  Add your Comment comment
വൃക്ക രോഗിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തു, രോഗി മരിച്ചതോടെ നഴ്‌സിനെ പുറത്താക്കി
reporter

ലണ്ടന്‍: വൃക്കരോഗിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ വനിതാ നഴ്‌സിനെ ജോലിയില്‍നിന്ന് പുറത്താക്കി. ഒരു വര്‍ഷത്തിലേറെയായി രോഗിയുമായി നഴ്‌സിന് ബന്ധമുണ്ടെന്ന് ആശുപത്രി അറിഞ്ഞതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് നഴ്‌സിന് ജോലി നഷ്ടപ്പെട്ടത്. വെയില്‍സിലെ റെക്സാമിലെ ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്തുവെച്ചാണ് നഴ്‌സ് രോഗിയുമായി അവസാനം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് രോഗി മരിക്കുകയായിരുന്നു.

രോഗി ഡയാലിസിസ് ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സംഭവം. അന്വേഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് 42കാരിയായ പെനലോപ്പ് വില്യംസിനെ പുറത്താക്കിത്. രോഗി കാറിന്റെ പിന്‍സീറ്റില്‍ കുഴഞ്ഞുവീണിട്ടും നഴ്‌സ് ആംബുലന്‍സ് വിളിച്ചില്ലെന്നും ആരോപണമുയര്‍ന്നു. ഹൃദയസ്തംഭനവും വിട്ടുമാറാത്ത വൃക്കരോഗവുമാണ് മരണകാരണമെന്ന് ബ്രിട്ടനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) ഫിറ്റ്നസ്-ടു-പ്രാക്ടീസ് പാനല്‍ നടത്തിയ അന്വേഷണത്തിനും ഹിയറിങ്ങിനും ശേഷമാണ് നടപടി. സഹപ്രവര്‍ത്തകരുടെ നിര്‍ദേശം വില്യംസ് അവഗണിച്ചുവെന്നും ആരോപണമുയര്‍ന്നു. രോഗി വില്യംസിനെ ജോലിക്കിടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് രോഗിയുടെ ചികിത്സിക്ക് സഹായിക്കുകയും പ്രണയത്തിലാകുകയും ചെയ്തു. എമര്‍ജന്‍സി ഉദ്യോഗസ്ഥരാണ് രോഗിയെ കാറിനുള്ളില്‍ നഗ്‌നനായി വീണുകിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്.

നഴ്‌സ് എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ക്ക് പകരം ഒരു സഹപ്രവര്‍ത്തകയെ വിളിച്ചു, ഉടന്‍ തന്നെ ഒരു ആംബുലന്‍സിനെ വിളിക്കാന്‍ സഹപ്രവര്‍ത്തകന്‍ അവളോട് ആവശ്യപ്പെട്ടെങ്കിലും വൈകിയാണ് ഇവര്‍ ആംബുലന്‍സ് വിളിച്ചത്. എമര്‍ജന്‍സി ജീവനക്കാര്‍ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു. വിചാരണയില്‍ ഇരുവരും ഒരു വര്‍ഷത്തോളം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തി. വില്യംസിനൊപ്പം മരിച്ച ദിവസം രാത്രിയും രോഗി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. തനിക്ക് സുഖമില്ലെന്ന് ഫേസ്ബുക്കില്‍ സന്ദേശമയച്ചതിനെ തുടര്‍ന്നാണ് പാര്‍ക്കിങ് ഏരിയയിലെ കാറില്‍ പോയതെന്നാണ് നഴ്‌സ് പൊലീസിനോടും പാരാമെഡിക്കല്‍ സംഘത്തോടും ആദ്യം പറഞ്ഞത്. 30-45 മിനിറ്റുവരെ രോഗിയോടൊപ്പം ചെലവഴിച്ചെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ചോദ്യം ചെയ്യലില്‍ ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി നഴ്‌സ് സമ്മതിച്ചു. ലൈംഗിക ബന്ധത്തിനിടെ രോഗി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും നഴ്‌സ് സമ്മതിച്ചു. വില്യംസ് നഴ്സിംഗ് പ്രൊഫഷനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബോര്‍ഡ് കണ്ടെത്തിയെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ കീഴില്‍ ഡയാലിസിസ് ചെയ്യുന്ന രോഗിയാണെന്ന് അറിഞ്ഞിട്ടും വില്യംസ് ഇയാളുമായുള്ള ബന്ധം തുടരുകയും മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു. നഴ്‌സിന്റെ പ്രവൃത്തി വളരെ ഗൗരവമുള്ളതാണെന്നും ജോലിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ബോര്‍ഡ് അറിയിച്ചു.

 
Other News in this category

 
 




 
Close Window