Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ നിന്നും വിദേശ ജോലിക്കാരില്‍ നിന്നും ഈടാക്കുന്ന വിസ ഫീസ്, ആരോഗ്യസേവന സര്‍ചാര്‍ജ്ജ് കുത്തനെ വര്‍ധിപ്പിച്ചു
reporter

ലണ്ടന്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നും, വിദേശ ജോലിക്കാരില്‍ നിന്നും ഈടാക്കുന്ന വിസ ഫീസും, ആരോഗ്യ സേവന സര്‍ചാര്‍ജ്ജും കുത്തനെ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ചിരുന്നു. ഇത് ആഗോള തലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് ഇത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.

യുകെയിലെ എന്‍എച്ച്എസ് ഉള്‍പ്പെടെ പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന നല്‍കാനുളള പണമാണ് വിസാ അപേക്ഷകരില്‍ നിന്നും ഈടാക്കുകയെന്ന് സുനാക് വ്യക്തമാക്കിയിരുന്നു. വിവിധ വിസാ കാറ്റഗറികളില്‍ 5-7% ഫീസ് വര്‍ദ്ധനവുകളാണ് അദ്ദേഹം സ്ഥിരീകരിച്ചത്. ഇതോടൊപ്പം ഇപ്പോള്‍ തന്നെ ഉയര്‍ന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് കൂടി ഉയര്‍ത്തുന്നത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കാര്‍ക്കും സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കും.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസ സ്പോണ്‍സര്‍ഷിപ്പിന് കനത്ത ഫീസ് നേരിടുകയാണ് സ്പോണ്‍സര്‍ ലൈസന്‍സുള്ള ബിസിനസ്സുകള്‍. ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും വിസാ നിയമ ഭേദഗതികള്‍ യുകെയിലേക്ക് വരുന്ന ചെലവുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വിസ ഫീസ് 15% വരെയെങ്കിലും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ്, സ്റ്റുഡന്റ് വിസ, സെറ്റില്‍മെന്റ് തുടങ്ങിയവയ്ക്ക് 20% വരെ വര്‍ദ്ധനവിനും സാധ്യതയുണ്ട്. പ്രയോറിറ്റി വിസ, എന്‍ട്രി ക്ലിയറന്‍സ്, സിറ്റിസണ്‍ഷിപ്പ്, ലീവ് ടു റിമെയിന്‍ ഫീസുകളും കുതിക്കും. വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ള അപേക്ഷകര്‍ക്ക് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് പ്രതിവര്‍ഷം 624 പൗണ്ടില്‍ നിന്നും 1035 പൗണ്ടിലേക്കാണ് ഉയരുക. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് 470 പൗണ്ടില്‍ നിന്നും 776 പൗണ്ടിലേക്കാണ് ഉയരുക. ഇത് വിസാ അപേക്ഷകളുടെ ചെലവില്‍ സുപ്രധാന ആഘാതം സൃഷ്ടിക്കും.

 
Other News in this category

 
 




 
Close Window