Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ജൂലൈ വരെയുള്ള മൂന്നു മാസം യുകെയില്‍ വീട് നിര്‍മാണത്തില്‍ റെക്കോര്‍ഡ് വര്‍ധന
reporter

ലണ്ടന്‍: യുകെയില്‍ ജൂലൈവരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ അതിന് മുമ്പത്തെ മൂന്ന് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ വീടുകളുടെ നിര്‍മാണം ആരംഭിക്കലില്‍ 40 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് വെളിപ്പെടുത്തി കണ്‍സ്ട്രക്ഷന്‍ ഡാറ്റ ബോഡിയായ ഗ്ലെനിഗന്‍ രംഗത്തെത്തി. സമ്പദ് വ്യവസ്ഥയിലെയും പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെയും വിവിധ പ്രതിസന്ധികള്‍ കാരണം പുതിയ വീടുകളുടെ നിര്‍മാണം തുടങ്ങുന്നതില്‍ കാര്യമായ ഇടിവ് അനുഭവപ്പെട്ട കാലത്തിന് ശേഷമുള്ള തിരിച്ച് പോക്കാണിത്. എന്നാല്‍ പുതിയ പ്രൈവറ്റ് വീടുകളുടെ നിര്‍മാണ നിരക്ക് ഒരു വര്‍ഷം മുമ്പുള്ള ഇതേ സമയത്തേക്കാള്‍ 26 ശതമാനം കുറവാണിപ്പോഴെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. അങ്ങനെയാണെങ്കിലും റെസിഡന്‍ഷ്യല്‍ കണ്‍സ്ട്രക്ഷന്‍ ഓഫറുകളില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ നാമ്പെടുക്കുന്ന പ്രവണതാണ് ഇപ്പോഴുള്ളതെന്നാണ് ഗ്ലെനിഗന്‍ എക്കണോമിക് ഡയറക്ടറായ അല്ലന്‍ വിലെന്‍ പറയുന്നു. അതായത് പുതിയ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത് നിലവില്‍ വര്‍ധിച്ച് വരുന്നത് മാന്ദ്യത്തിലായ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനും നിര്‍മാണ മേഖലയ്ക്കും പുതിയ ഉണര്‍വേകാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

വര്‍ധിച്ച് വരുന്ന പലിശനിരക്കുകളും കെട്ടിട നിര്‍മാണത്തിനുള്ള വസ്തുക്കള്‍ക്കും ഇന്ധനത്തിനുമുള്ള വിലക്കയറ്റവും വര്‍ധിച്ച കൂലിയും ഇന്‍വെസ്റ്റര്‍മാരുടെയും കണ്‍സ്യൂമര്‍മാരുടെയും ആത്മവിശ്വാസം കുറഞ്ഞതുമാണ് ഇത്തരത്തില്‍ പുതിയ വീട് നിര്‍മാണത്തില്‍ കുത്തനെ ഇടിവുണ്ടായിരിക്കുന്നതെന്നാണ് ഗ്ലെനിഗന്‍ നടത്തിയ നിര്‍ണായക സര്‍വേയിലൂടെ വ്യക്തമായിരിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പം പിടിച്ച് നിര്‍ത്തുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിനാല്‍ പ്രമുഖ ലെന്‍ഡര്‍മാരെല്ലാം മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചത് പുതിയതായി വീട് വാങ്ങാനെത്തുന്നവരില്‍ വന്‍ കുറവുണ്ടാക്കിയിരുന്നു. തല്‍ഫലമായി പുതിയ വീടുകള്‍ക്കുള്ള ഡിമാന്റ് കുറഞ്ഞത് പുതിയ വീടുകളുടെ നിര്‍മാണത്തില്‍ ഇടിവുണ്ടാകുന്നത് ഒരു കാരണമായി വര്‍ത്തിച്ചിട്ടുണ്ടെന്നും ഗ്ലെനിഗന്‍ നടത്തിയ സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്. മോര്‍ട്ട്ഗേജ് നിരക്കുയന്നത് ലോണെടുത്ത് ആദ്യ വീട് വാങ്ങാനാഗ്രഹിക്കുന്ന നിരവധി ഫസ്റ്റ് ടൈം ബൈയര്‍മാര്‍ തല്‍ക്കാലം വാങ്ങലില്‍ നിന്ന് മാറി നില്‍ക്കാനും ഇടയാക്കിയിരുന്നു. പുതിയ വീടുകളില്‍ നല്ലൊരു ശതമാനവും ഫസ്ററ് ടൈം ബൈയര്‍മാരെ ലക്ഷ്യമിട്ടാണ് നിര്‍മിക്കാറുള്ളത്. ഇവരുടെ പിന്മാറ്റവും പുതിയ വീടുകളുടെ നിര്‍മാണം കുറയ്ക്കാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window