Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
നഗരപ്രദേശങ്ങളില്‍ ഒരു മൈല്‍ പരിധിയിലും ഗ്രാമങ്ങളില്‍ മൂന്നു മൈല്‍ പരിധിയിലും സൗജന്യമായി പണം പിന്‍വലിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ
reporter

ലണ്ടന്‍: കണ്‍സ്യൂമര്‍മാര്‍ക്കും ബിസിനസുകള്‍ക്കും സമീപപ്രദേശങ്ങളില്‍ സൗജന്യമായി പണം ആക്സസ് ചെയ്യുന്നതിന് സൗകര്യമൊരുക്കിയില്ലെങ്കില്‍ ബാങ്കുകള്‍ക്ക് മേല്‍ പിഴ ചുമത്തുമെന്ന് സ്ഥിരീകരിച്ച് ട്രഷറി രംഗത്തെത്തി. ഇത് സംബന്ധിച്ച പുതിയ നയമനുസരിച്ച് അര്‍ബന്‍ ഏരിയകളില്‍ ഒരു മൈല്‍ ദൂരത്തിനുള്ളില്‍ ഫ്രീ ക്യാഷ് വിത്ത്ഡ്രാവലിനും ഡെപ്പോസിറ്റിനും സൗകര്യമൊരുക്കിയില്ലെങ്കില്‍ ബാങ്കുകള്‍ പിഴ നല്‍കേണ്ടി വരും. റൂറല്‍ ഏരിയകളില്‍ ഇത് സംബന്ധിച്ച പരമാവധി ദൂരം മൂന്ന് മൈലാണ്. എടിഎമ്മുകളിലൂടെ അല്ലെങ്കില്‍ ഫേസ് ടു ഫേസ് സര്‍വീസുകളിലൂടെ സൗജന്യമായി ക്യാഷ് ആക്സസ് ചെയ്യുന്നതിനുള്ള നിലവിലെ കവറേജ് ലെവല്‍ മെയിന്റയിന്‍ ചെയ്യുന്നതിനാണ് ഈ പരിധി തെരഞ്ഞെടുത്തതെന്നാണ് ട്രഷറി പറയുന്നത്. നിലവിലുള്ള വളണ്ടറി അറേഞ്ച്മെന്റ് പ്രകാരം ഓരോ ഹൈസ്ട്രീറ്റിലും ഒരു കിലോമീറ്റര്‍ പരിധിക്കുളളില്‍ സൗജന്യമായി ക്യാഷ് ആക്സസ് ചെയ്യുന്നതിനുള്ള സംവിധാനമുറപ്പ് വരുത്തിയിരിക്കണം.

2015 മുതല്‍ ഓരോ മാസവും ശരാശരി 50 ല്‍ അധികം യുകെ ബാങ്ക് ബ്രാഞ്ചുകള്‍ അടക്കുന്ന പ്രവണതയാണുള്ളത്.തല്‍ഫലമായി സമീപപ്രദേശങ്ങളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിരവധി പേര്‍ പാടുപെടുന്നുമുണ്ട്. ഇപ്പോള്‍ ഇ പേമെന്റുകള്‍ പെരുകി വരുന്നുവെങ്കിലും ഇപ്പോഴും നേരിട്ട് പണം ഉപയോഗിക്കുകയെന്നത് രാജ്യത്തെ മില്യണ്‍ കണക്കിന് പേര്‍ക്കും അത്യാവശ്യമായ കാര്യമാണെന്ന് ഇത് സംബന്ധിച്ച റിസര്‍ച്ചിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ബാങ്ക് ബ്രാഞ്ചുകളും എടിഎമ്മുകളും അടച്ച് പൂട്ടുന്നതിനെ തുടര്‍ന്ന് പ്രായമായവരും രോഗികളും ഭിന്നശേഷിക്കാരായവരുമടക്കമുള്ളവര്‍ പണം എടുക്കാനായി കിലോമീറ്ററുകളോളം പാടുപെട്ട് സഞ്ചരിക്കേണ്ട ദുരവസ്ഥ വര്‍ധിച്ച് വരുകയാണ്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പുതിയ നയവുമായി ട്രഷറി രംഗത്തെത്തിയിരിക്കുന്നത്. ദരിദ്ര പശ്ചാത്തലമുള്ള പ്രദേശങ്ങളിലെ ബ്രാഞ്ചുകള്‍ ബാങ്കുകള്‍ കൂടുതലായി അടച്ച് പൂട്ടുന്നതും വന്‍ സാമൂഹ്യപ്രശ്നമായി മാറിയിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window