Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
എ-ലെവല്‍ പരീക്ഷാ ഫലത്തില്‍ എഗ്രേഡുകളുടെ കണക്കെടുത്തപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 73,000 കുറവ്; വിജയശതമാനം 97.3 ശതമാനമായി കുറഞ്ഞു
Text By: Team ukmalayalampathram
എ-ലെവല്‍ വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകളില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഗ്രേഡുകളില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ ആയിരക്കണക്കിന് എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി സീറ്റ് ഉറപ്പിക്കാന്‍ കഴിയുമോയെന്ന് ആശങ്കയിലായി.ഗ്രേഡുകളുടെ പെരുപ്പം വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് 61,000-ഓളം കൗമാരക്കാര്‍ക്ക് യുകെയില്‍ ഡിഗ്രി കോഴ്സ് പഠനം മറ്റൊരു പരീക്ഷണമായി മാറിയത്. ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. തെരഞ്ഞെടുത്ത യൂണിവേഴ്സിറ്റിയില്‍ സ്ഥാനം ലഭിക്കാന്‍ പര്യാപ്തമായ തോതില്‍ ഗ്രേഡുകള്‍ നേടാന്‍ കഴിയാതെ പോയിരിക്കുന്നത് 19,000 അപേക്ഷകരാണ്. ബാക്കിയുള്ളവര്‍ക്ക് മറ്റൊരു കോഴ്സ് തെരഞ്ഞെടുക്കുകയോ, ഏത് കോഴ്സ് പഠിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ കഴിയാത്തവരോ ആണ്.


2022-ലെ ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 73,000 എ*, എ ഗ്രേഡുകളുടെ കുറവാണ് ഇക്കുറിയുള്ളത്. എ* മുതല്‍ ഇ വരെ ഗ്രേഡുകള്‍ നേടി വിജയിച്ചവരുടെ ആകെ വിജയശതമാനം 97.3 ശതമാനത്തിലേക്ക് താഴ്ന്നു. 2008ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൊവിഡ് മഹാമാരിക്ക് മുന്‍പുള്ള നിലയിലേക്ക് ഗ്രേഡുകള്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇതില്‍ കലാശിച്ചത്.

ഇംഗ്ലണ്ടില്‍ കേവലം 3820 വിദ്യാര്‍ത്ഥികള്‍ക്കാണ് മൂന്ന് എ*-കള്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5000 പേരുടെ കുറവ്. 27.2 ശതമാനം എന്‍ട്രികള്‍ക്കും എ അല്ലെങ്കില്‍ എ* ലഭിച്ചു. 2022-ല്‍ ഇത് 36.4 ശതമാനമായിരുന്നു. മാര്‍ക്കുകളുടെ കാര്യത്തില്‍ പിന്നിലായി പോകുന്ന പതിവ് ആണ്‍കുട്ടികള്‍ ഇക്കുറിയും തിരുത്തി. ടോപ്പ് എ-ലെവലില്‍ 9.1 ശതമാനം ആണ്‍കുട്ടികള്‍ ഒരു എ* എങ്കിലും ലഭിച്ചപ്പോള്‍ പെണ്‍കുട്ടികളില്‍ ഇത് 8.8 ശതമാനമാണ്.

കോവിഡ് കാരണം 2020ലും 2021ലും പരീക്ഷകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന ഗ്രേഡുകള്‍ കുത്തനെ ഉയരുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. അധ്യാപകര്‍ സ്വന്തം ഇഷ്ടപ്രകാരം ഗ്രേഡുകള്‍ നിര്‍ണയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും പരീക്ഷകള്‍ സാധാരണ പോലെ നടന്നതിനെ തുടര്‍ന്നാണ് കോവിഡ് കാലത്തേക്കാള്‍ ഗ്രേഡുകള്‍ കുറയാന്‍ കാരണമായത്.


വിദേശത്ത് പഠിച്ച വിദ്യാര്‍ത്ഥികളുടെ എ ലെവലിന് സമാനമായ പരീക്ഷാ ഫലങ്ങള്‍ നേരത്തെ വന്നതിനാല്‍ ഇവര്‍ ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ മറികടന്ന് യുകെയിലെ യൂണിവേഴ്സിറ്റികളില്‍ പ്രവേശനമുറപ്പിച്ചതിനാല്‍ എ ലെവല്‍ ഫലം ലഭിക്കുന്ന ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് വേണ്ടത്ര സീറ്റുകള്‍ ലഭിക്കില്ലെന്ന വിലയിരുത്തലുമുണ്ട് . ഇതിനാല്‍ തങ്ങള്‍ ഇഷ്ടപ്പെട്ട കോഴ്സുകള്‍ക്ക് ഇഷ്ടപ്പെട്ട കോളജുകളില്‍ പ്രവേശനം ലഭിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പിക്കേണ്ടെന്നും പകരം പ്ലാന്‍ ബി കണ്ടെത്തണമെന്നും മിക്ക യൂണിവേഴ്സിറ്റികളും അപേക്ഷകര്‍ക്ക് മുന്നറിയിപ്പേകിയിട്ടുമുണ്ട്.
 
Other News in this category

 
 




 
Close Window