Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ഓണം ആഘോഷിക്കാം നേരേ വില്‍കോയിലേക്ക് പോയാല്‍ മതി, കുറഞ്ഞ വിലയ്ക്ക് സാധനം വാങ്ങാം
reporter

ലണ്ടന്‍: വില്‍കോ സ്റ്റോറിലേക്ക് പോയാല്‍ കുറഞ്ഞ സാധനം വാങ്ങാന്‍ സാധിക്കും. തങ്ങളുടെ സ്റ്റോറുകളെല്ലാം അടച്ച് പൂട്ടുന്നതിന്റെ ഭാഗമായി വില്‍കോ വിവിധ സാധനങ്ങള്‍ക്ക് 50ശതമാനം വരെ വിലക്കുറവ് അനുവദിച്ച് കൊണ്ടുളള ക്ലിയറന്‍സ് സെയിലാണ് നിലവില്‍ നടത്തി വരുന്നത്.രാജ്യമാകമാനം 400 വില്‍കോ സ്റ്റോറുകള്‍ അടക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ വന്‍ ഡിസ്‌കൗണ്ട് സെയില്‍ വാഗ്ദാനം ചെയ്ത് വില്‍കോ രംഗത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 18ന് അതായത് ഇന്നലെ മുതല്‍ തുടങ്ങിയിരിക്കുന്ന ഡിസ്‌കൗണ്ട് സെയില്‍ പ്രകാരം ഡഐവൈ ഉല്‍പന്നങ്ങളും സീസണല്‍ പ്രൊഡക്ടുകളും കിച്ചണ്‍ പ്രൊഡക്ടുകളും വന്‍ വിലക്കുറവിലാണ് വില്‍ക്കപ്പെടുന്നത്. ക്രിസ്മസ് അലങ്കാര ഉല്‍പന്നങ്ങള്‍ക്കാണ് ഇവിടെ ഏറ്റവും ആകര്‍ഷകമായ വിലക്കുറവുള്ളത്. ക്രിസ്മസുമായി ബന്ധപ്പെട്ട അലങ്കാര വസ്തുക്കള്‍ ഇവിടെ വില്‍ക്കുന്നത് 50 ശതമാനത്തോളം ഡിസ്‌കൗണ്ടിലാണ്. ക്രിസ്മസ് വരാന്‍ ഇനിയും മാസങ്ങളുണ്ടെങ്കിലും വില്‍കോയിലെ ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തി ഇപ്പോള്‍ തന്നെ ഇവ വാങ്ങി വയ്ക്കുന്നവര്‍ക്ക് ഈ വകയില്‍ വന്‍ തുക ലാഭിക്കാന്‍ സാധിക്കും.

ഇതിന് പുറമെ ഗാര്‍ഡന്‍ പ്രൊഡക്ടുകള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി ഐറ്റങ്ങള്‍ എന്നിവയ്ക്ക് 30 ശതമാനം വരെവിലക്കുറവാണ് വില്‍കോ അനുവദിക്കുന്നത്. വീട്ട് സാധനങ്ങള്‍ , കിച്ചണ്‍ പ്രൊഡക്ട്സ്, മറ്റ് അലങ്കാര സാധനങ്ങള്‍, ഡു ഇറ്റ് യുവര്‍സെല്‍ഫ്, ഗാര്‍ഹിക അലങ്കാര വസ്തുക്കള്‍, തുടങ്ങിയവക്ക് വില്‍കോ 20 ശതമാനം വിലക്കുറവാണ് പുതിയ ക്ലിയറന്‍സ് സെയിലിന്റെ ഭാഗമായി അനുവദിച്ചിരിക്കുന്നത്. ഹാലോവീവിന്‍ പ്രൊഡക്ടുകള്‍ ഇവിടെ നിന്നും 30 ശതമാനം വിലക്കുറവിലാണ് സ്വന്തമാക്കാന്‍ കഴിയുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പെന്‍, പെന്‍സില്‍ തുടങ്ങിയവും ഇവിടെ നിന്ന് വന്‍ വിലക്കുറവില്‍ വാങ്ങാം. വില്‍കോയുടെ അഡ്മിനിസ്ട്രേഷന്‍ സെയിലിന് പുറമേയാണീ ഡിസ്‌കൗണ്ട് സെയിലും ആരംഭിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേഷന്‍ സെയില്‍ ഇനിയും ആരംഭിക്കാത്ത സ്റ്റോറുകളിലും ഡിസ്‌കൗണ്ട് സെയില്‍ ലഭ്യമാണ്. ബ്രിട്ടനില്‍ ജീവിതച്ചെലവുകള്‍ അനുദിനമെന്നോണം വര്‍ധിച്ച് വരുന്ന ഇക്കാലത്ത് വില്‍കോയ വാഗ്ദാനം ചെയ്തിരിക്കുന്ന ഡിസ്‌കൗണ്ട് സെയില്‍ വന്‍ അനുഗ്രഹമായിട്ടാണ് പലരും കണക്കാക്കുന്നത്.

 
Other News in this category

 
 




 
Close Window