Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ഈ വര്‍ഷം മുതല്‍ ഇംഗ്ലണ്ടില്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ആരംഭിക്കുന്ന വിദ്യാര്‍ഥികളുടെ വായ്പകളില്‍ വന്‍ മാറ്റം
reporter

ലണ്ടന്‍: ഈ വര്‍ഷം മുതല്‍ ഇംഗ്ലണ്ടില്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാര്‍ത്ഥി വായ്പകളില്‍ വന്‍ മാറ്റം. ഇംഗ്ലണ്ടില്‍ ഒരു ബിരുദ വിദ്യാര്‍ത്ഥിയുടെ ട്യൂഷന്‍ ഫീസും താമസ ചിലവുകളും കൂടി £49,887 വരും, വെയില്‍സില്‍ ഇത് £45,494, നോര്‍ത്തേണ്‍ അയര്‍ലന്‍ണ്ടില്‍ ഇത് £32,091 ഉം, സ്‌കോട്ട്‌ലന്‍ണ്ടില്‍ £27,775 ആണ്. നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് (NUS), യൂണിപോള്‍ ഹൗസിംഗ് ചാരിറ്റി എന്നിവയില്‍ നിന്നുള്ള ഡേറ്റകള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനത്തിനും താമസ സൗകര്യങ്ങള്‍ക്കുമായി വളരെ വലിയൊരു തുക ഓരോ വര്‍ഷവും ചിലവഴിക്കുന്നുണ്ടെന്നും കണ്ടെത്തി. ഇതുകൂടാതെ ഭക്ഷണം, ഗതാഗതം, കോഴ്സ് മെറ്റീരിയലുകള്‍, യാത്ര എന്നിവയ്ക്കും വിദ്യാര്‍ത്ഥികള്‍ തുക കണ്ടെത്തണം. യുകെയില്‍ ഉടനീളമുള്ള ട്യൂഷന്‍ ഫീസ് വ്യത്യസ്തമാണ്. ഇംഗ്ലണ്ടില്‍ ട്യൂഷന്‍ ഫീസ് 9,250 പൗണ്ടാണ്, വെയില്‍സില്‍ ഇത് 9,000 പൗണ്ടാണ്. അതേസമയം സ്‌കോട്ട് ലന്‍ണ്ടില്‍ ഭൂരിപക്ഷം സ്‌കോട്ടിഷ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പഠിക്കാം. യുകെയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് £9,250 ആണ്. സാധാരണ പഠനാവശ്യത്തിനായി വീട്ടില്‍ നിന്ന് അകന്ന് താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ ഉടമസ്ഥതയിലുള്ള താമസസ്ഥലങ്ങള്‍ പൊതുവെ വിലകുറഞ്ഞ് ലഭിക്കും.

2021-22ലെ കണക്കുകള്‍ പ്രകാരം സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള മുറികളുടെ ശരാശരി വാടക പ്രതിവര്‍ഷം £6,227 ആയിരുന്നു അതേസമയം സ്വകാര്യ മുറികള്‍ക്ക് ഇത് £7,732 ആയിരുന്നു. രാജ്യത്തെ ഓരോ സ്ഥലങ്ങള്‍ അനുസരിച്ച് ഈ തുകയില്‍ മാറ്റം ഉണ്ടാവുകയും ചെയ്യും. യുകെയിലെ മിക്ക വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി വായ്പ എടുക്കുന്നവരാണ്. വായ്പകള്‍ ട്യൂഷന്‍ ഫീസ്, മെയിന്റനന്‍സ് ലോണ്‍ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. മിക്ക ആളുകള്‍ക്കും ട്യൂഷന്‍ ഫീസ് അടയ്ക്കാനായി ലോണ്‍ ലഭിക്കാറുണ്ട്. ഇത് വഴി കോഴ്സിന്റെ വാര്‍ഷിക ചെലവിന് തുല്യമായി പ്രതിവര്‍ഷം £9,250 വരെ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കും. ജീവിത ചിലവുകള്‍ ലക്ഷ്യമിട്ട് നല്‍കുന്ന മെയിന്റനന്‍സ് ലോണ്‍ താമസം, ഭക്ഷണം, പുസ്തകങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളെ ലക്ഷ്യമിട്ട് നല്‍കുന്ന ഒന്നാണ്. അതിനാല്‍ ഓരോ വിദ്യാര്‍ത്ഥിക്കും ലഭിക്കുന്ന തുക അവരുടെ കുടുംബത്തിന്റെ വരുമാനത്തെ ആശ്രയിച്ചിരിക്കും

 
Other News in this category

 
 




 
Close Window