Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
കൊല്ലം സ്വദേശി പ്ലൈമൗത്തില്‍ മരണമടഞ്ഞു
reporter

ലണ്ടന്‍: യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി. പ്ലൈമൗത്തില്‍ താമസിെക്കുന്ന കൊല്ലം സ്വദേശിയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കൊല്ലം സ്വദേശി റെജി ജി ചേക്കാലയി(57)ല്‍ ആണ് ഇന്നലെ രാത്രി 9 മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. മൂത്ത മകളുടെ വിവാഹം ഒക്ടോബറില്‍ നടത്താനായി ഉറപ്പിച്ചിരിക്കെയാണ് റെജിമോനെ തേടി മരണമെത്തിയത് കുടുംബത്തെ കടുത്ത വേദനയിലാഴ്ത്തി. ജൂലിയാണ് ഭാര്യ. മക്കള്‍ മെര്‍ലീന്‍, മറിയം, മെല്‍വിന്‍. റെജിയുടെ സഹോദരങ്ങള്‍ എക്സീറ്ററിലാണ് താമസം. റെജിമോന്‍ ബ്രിസ്റ്റോള്‍ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ ഇടവകാംഗമാണ്. ഇടവകയുടെ പേരില്‍ ഫാ. സനോജ് ബാബു മാത്യുവും സെക്രട്ടറി ജാഫി ചാക്കോയും അനുശോചനം അറിയിച്ചു.

 
Other News in this category

 
 




 
Close Window