Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
പ്രീ-കോവിഡ് ഗ്രേഡിംഗ് തിരിച്ചടിക്കും, ജിസിഎസ്ഇ ഫലപ്രഖ്യാപനം ഞെട്ടിക്കും
reporter

ലണ്ടന്‍: എ-ലെവല്‍ പരീക്ഷാഫലങ്ങളുടെ ഞെട്ടല്‍ വിദ്യാര്‍ത്ഥികളെ വിട്ടുമാറിയിട്ടില്ല. അതിന് പിന്നാലെയാണ് അടുത്ത ഘട്ടം വിദ്യാര്‍ത്ഥികളെ ഞെട്ടിക്കാന്‍ ജിസിഎസ്ഇ ഫലപ്രഖ്യാപനം വരുന്നത്. ഗ്രേഡിംഗ് പ്രീ-കൊവിഡ് നിലവാരത്തിലേക്ക് തിരിച്ചുപോക്ക് നടത്തുമ്പോള്‍ 300,000 കുറവ് ഉന്നത മാര്‍ക്കുകളാണ് നല്‍കപ്പെടുക. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ 'ഞെട്ടാന്‍' തയ്യാറായിരിക്കണമെന്നാണ് മുന്നറിയിപ്പ്. ഇക്കുറി ഗ്രേഡിംഗ് നിലവാരം മഹാമാരിക്ക് മുന്‍പുള്ള നിലയിലേക്ക് മടങ്ങുമെന്ന് എക്സാം റെഗുലേറ്റര്‍ ഓഫ്ക്വാല്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിലെ നാഷണല്‍ ജിസിഎസ്ഇ ഫലങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ താഴുമെന്നും, 2019-ലെ നിലവാരത്തിലേക്ക് എത്തുമെന്നും ഓഫ്ക്വാല്‍ പറയുന്നു.

ഈ വര്‍ഷത്തെ ജിസിഎസ്ഇ ഫലങ്ങള്‍ പല കുടുംബങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത നിലയിലാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു. ടോപ്പ് ജിസിഎസ്ഇ ഗ്രേഡുകളില്‍ കാര്യമായ ഇടിവ് തന്നെ ഇക്കുറി പ്രതീക്ഷിക്കാം. വ്യാഴാഴ്ച ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ മഹാമാരി നടമാടിയ വര്‍ഷങ്ങളിലേക്ക് പോലെ ആസ്വാദ്യകരമാകില്ലെന്നാണ് ഇവരുടെ പക്ഷം.

ഗ്രേഡ് 7 അല്ലെങ്കില്‍ അതിന് മുകളില്‍ മാര്‍ക്ക് നേടുന്ന എന്‍ട്രികളില്‍ 300,000 പേരുടെ കുറവ് സംഭവിക്കുമെന്ന് സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ & എംപ്ലോയ്മെന്റ് റിസേര്‍ച്ച് ഡയറക്ടര്‍ പ്രൊഫസര്‍ അലന്‍ സ്മിത്തേഴ്സ് ചൂണ്ടിക്കാണിച്ചു. കൊവിഡ്-19 മൂലം 2020, 2021 വര്‍ഷങ്ങളില്‍ ഉന്നത ജിസിഎസ്ഇ ഗ്രേഡുകളില്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നു. പരീക്ഷകള്‍ക്ക് പകരം അധ്യാപകര്‍ അസസ്മെന്റ് നടത്തിയതോടെയാണ് ഇത്.

 
Other News in this category

 
 




 
Close Window