Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
രാജ്യത്തെ ആംബുലന്‍സ് സേവനം പ്രതിസന്ധിയില്‍, ജീവനക്കാര്‍ കൂട്ടത്തോടെ രാജിവയ്ക്കുന്നു
reporter

ലണ്ടന്‍: രാജ്യത്തെ ആംബുലന്‍സ് സേവനങ്ങളെ കനത്ത സമ്മര്‍ദത്തിലാക്കി ജീവനക്കാരുടെ കൂട്ടപ്പലായനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജിവെയ്ക്കുന്നവരുടെ എണ്ണത്തില്‍ കുതിപ്പ് രേഖപ്പെടുത്തിയതോടെയാണ് ഈ അവസ്ഥ സംജാതമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 10 എന്‍എച്ച്എസ് സര്‍വ്വീസുകളിലായി രാജിവെയ്ക്കുന്ന ജീവനക്കാരുടെ എണ്ണത്തില്‍ 51 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. 2019-ല്‍ 4609 എന്ന നിലയില്‍ നിന്നും 2022-ല്‍ 6968 ആളുകള്‍ രാജിവെച്ച് ഒഴിയുകയാണുണ്ടായത്.

കഴിഞ്ഞ വിന്ററില്‍ ആംബുലന്‍സ് കാലതാമസങ്ങള്‍ ഏറ്റവും മോശം റെക്കോര്‍ഡ് നേടിയിരുന്നു. ഈ ഘട്ടത്തില്‍ സ്ട്രോക്ക്, ഹൃദയാഘാത രോഗികള്‍ പോലും ഒരു മണിക്കൂറിലേറെ കാത്തിരിക്കുന്ന അവസ്ഥ വന്നിരുന്നു. ഈ വര്‍ഷം ആദ്യം ആംബുലന്‍സ് ക്രൂ തൊഴില്‍ സാഹചര്യങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സമരങ്ങള്‍ നടത്തിയിരുന്നു.

'എന്‍എച്ച്എസ് ജീവനക്കാരുടെ ക്ഷാമം രാജ്യത്തെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദനയാണ് സൃഷ്ടിച്ചത്. രോഗികള്‍ ജിപിമാരെ കാണാന്‍ ബുദ്ധിമുട്ടുകയും, മറുവശത്ത് സോഷ്യല്‍ കെയര്‍ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇതിനിടയില്‍ കുരുങ്ങുന്നത് ആംബുലന്‍സ് ജീവനക്കാരാണ്', ലിബറല്‍ ഡെമോക്രാറ്റ് എംപി ഡെയ്സി കൂപ്പര്‍ പറഞ്ഞു.

ഇംഗ്ലണ്ടിലെ 10 ആംബുലന്‍സ് സര്‍വ്വീസുകളിലായി 2954 തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നതായി സര്‍വ്വെ വ്യക്തമാക്കുന്നു. ചില മേഖലകളില്‍ അഞ്ചിലൊന്ന് പോസ്റ്റുകളില്‍ ജോലിക്കാരില്ലാത്ത അവസ്ഥയാണ്.

 
Other News in this category

 
 




 
Close Window