Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ ജനങ്ങള്‍ പറയുന്ന ഇംഗ്ലീഷ് മനസ്സിലാക്കാന്‍ എന്‍എച്ച്എസിലെ നഴ്‌സുമാര്‍ക്ക് ഹാന്‍ഡ് ബുക്ക് വിതരണം ചെയ്തു
Text By: Team ukmalayalampathram
ബ്രിട്ടീഷുകാരുടെ തനത് ശൈലിയിലുള്ള സംഭാഷണം മനസ്സിലാക്കാന്‍ പ്രയാസപ്പെടുന്ന വിദേശ നഴ്സുമാര്‍ക്കായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ഹാന്‍ഡ് ബുക്ക് ഇറക്കി. സാധാരണയായി ബ്രിട്ടീഷുകാര്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യാറുള്ള 50 ഫ്രെയ്സുകളും മറ്റുമാണ് ഇതില്‍ വിശദീകരിച്ചിരിക്കുന്നത്.


ചികിത്സ സമയത്ത് രോഗികളുമായി സുഗമമായി സംവദിക്കാന്‍ ഇത് ഉപകരിക്കും. രോഗിയുടെ വാക്കുകള്‍ നഴ്സിന് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായില്ലെങ്കില്‍ അത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന്‍, എന്‍ എച്ച് എസ് വിദേശ നഴ്സുമാരില്‍ അമിതമായി ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് സാധാരണ ഭാഷാശൈലി മനസ്സിലാക്കുവാന്‍ ഹാന്‍ഡ് ബുക്ക് എന്ന ആശയം ഉദിച്ചത്.


പുതിയ കണക്കുകള്‍ പ്രകാരം യു കെയിലെ പുതിയ നഴ്സുമാരുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യ, നൈജീരിയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.മേയ് മാസത്തില്‍ പുറത്തുവിട്ട മറ്റൊരു കണക്ക് പറയുന്നത് 2022-23 കാലഘട്ടത്തില്‍ റെജിസ്റ്റര്‍ ചെയ്ത നഴ്സുമാരില്‍ പകുതിയോളം പേര്‍ വിദേശങ്ങളില്‍ നഴ്സിംഗ് പഠനം നടത്തിയവരാണ് എന്നതാണ്.


കഴിഞ്ഞവര്‍ഷം നിലവില്‍ വന്ന നിയമ പ്രകാരം, വിദേശങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ നഴ്സുമാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരീക്ഷയില്‍ പരാജയപ്പെട്ടാലും, അവരുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ കുറിച്ച് തൊഴിലുടമ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. രോഗികളുടെ സുരക്ഷക്കായി വാദിക്കുന്നവര്‍ ഈ നിയമത്തെ കഠിനമായി എതിര്‍ക്കുന്നു. ആശയ വിനിമയം കാര്യക്ഷമമല്ലെങ്കില്‍ അത് ചികിത്സയെ ബാധിക്കും എന്നാണവര്‍ ചൂണ്ടിക്കാട്ടുന്നത്.
 
Other News in this category

 
 




 
Close Window