Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
ഡെര്‍ബിയില്‍ കായിക മേളയ്ക്കിടെ സംഘര്‍ഷം: 4 പേര്‍ക്ക് പരിക്ക്: നാല് പേര്‍ അറസ്റ്റില്‍
Text By: Team ukmalayalampathram
ഞായറാഴ്ച വൈകിട്ട് 3:50 ന് അല്‍വാസ്റ്റണിലെ എല്‍വസ്റ്റണ്‍ ലെയ്‌നില്‍ നടന്ന കബടി മത്സരത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ഒരാളുടെ പരുക്ക് ഗുരുതരമാണെന്ന് ഡെര്‍ബിഷയര്‍ പോലീസ് അറിയിച്ചു. 24, 28, 30, 38 വയസ്സുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. തോക്ക് കൈവശം വച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.


സംഭവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി ചീഫ് സൂപ്പര്‍ടൈറ്റന്റ് എമ്മ ആല്‍ഡ്രെഡ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഈ വിഡിയോകള്‍ പരിശോധിച്ച് വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷം നടന്ന വാര്‍ത്തയില്‍ താന്‍ ഏറെ നിരാശനാണെന്നും. ഇത് ബാധിച്ചവരുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഡെര്‍ബി സിറ്റി കൗണ്‍സില്‍ നേതാവ് ബാഗി ശങ്കര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window