Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് കാന്‍സര്‍ രോഗികള്‍ക്കായി പുതിയ ഇഞ്ചക്ഷന്‍ വരുന്നു, ഏഴു മിനിറ്റില്‍ എടുക്കാവുന്ന ജാബുകള്‍
reporter

ലണ്ടന്‍: കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസകരമാകുന്ന നീക്കവുമായി എന്‍എച്ച്എസ് രംഗത്തെത്തുന്നു. ഇത് പ്രകാരം കാന്‍സര്‍ ജാബുകള്‍ വിപുലമായ തോതില്‍ നല്‍കുന്ന ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ നീക്കവുമായാണ് എന്‍എച്ച്എസ് മുന്നോട്ട് വരാന്‍ പോകുന്നത്. കാന്‍സര്‍ ട്രീറ്റ്മെന്റ് സമയം 75 ശതമാനം വെട്ടിക്കുറക്കാന്‍ ഉതകുന്ന ചുവട് വയ്പാണിത്. കാന്‍സര്‍ രോഗികള്‍ക്കുള്ള ഡ്രഗ് ട്രീറ്റ്മെന്റ് സമയത്തില്‍ വന്‍ വെട്ടിക്കുറവാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. വെറും ഏഴ് മിനുറ്റ് മാത്രം മതിയാകുന്ന ആന്റി-കാന്‍സര്‍ ഇന്‍ജെക്ഷനാണ് ഇതിലൂടെ എന്‍എച്ച്എസ് രോഗികള്‍ക്ക് നല്‍കാന്‍ പോകുന്നത്. പുതിയ നീക്കത്തിന് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി(എംഎച്ച്ആര്‍എ) അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വര്‍ഷവും ഇത് പ്രകാരം നൂറ് കണക്കിന് രോഗികള്‍ക്കായിരിക്കും ഈ ഇഞ്ചെക്ഷന്‍ നല്‍കുന്നത്. ലോകത്തില്‍ ഇതാദ്യമായിട്ടാണ് ഒരു ഹെല്‍ത്ത് സിസ്റ്റം ഇത്തരം നീക്കത്തിനൊരുങ്ങുന്നതെന്ന പ്രത്യേകതയുണ്ട്. നിലവില്‍ കാന്‍സര്‍ രോഗികള്‍ക്ക് ജീവിതം നീ്ട്ടിക്കൊടുക്കുന്നതിനുള്ള ഇമ്മ്യൂണോ തെറാപ്പി അറ്റെസോലിസുമാബ് ഹോസ്പിററലുകളില്‍ വച്ച് അവരുടെ ഞെരമ്പുകളിലൂടെ ഡ്രഗ് ട്രാന്‍സ്ഫ്യൂഷനിലൂടെയാണ് നല്‍കി വരുന്നത്.

സമയമേറെയെടുക്കുന്ന ഇതിന് പകരമായിരിക്കും പുതിയ ജാബുകള്‍ നല്‍കുന്നത്. സാധാരണ ഈ പ്രക്രിയക്ക് 30 മിനുറ്റോളമാണെടുക്കുന്നതെങ്കിലും ചിലര്‍ക്ക് ഇതിനായി ഒരു മണിക്കൂറോളം വേണ്ടി വരുന്നുണ്ട്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ ജാബുകള്‍ നല്‍കാന്‍ വെറും ഏഴ് മിനുററ് സമയം മതിയാകുമെന്നത് ചികിത്സാ സമയം വെട്ടിക്കുറയ്ക്കാന്‍ ഏറെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ജാബുകള്‍ വേഗത്തില്‍ നല്‍കാന്‍ സാധിക്കുമെന്നതിനാല്‍ എന്‍എച്ച്എസ് കാന്‍സര്‍ ടീമുകള്‍ക്ക് വിലയേറിയ സമയം ലാഭിക്കാനും കൂടുതല്‍ രോഗികളെ വേഗത്തില്‍ ചികിത്സിക്കാനും സാധിക്കുമെന്ന പ്രത്യേകയുണ്ട്. നിലവില്‍ കാന്‍സര്‍ രോഗികളുടെ ജീവിതം ദീര്‍ഘിപ്പിക്കുന്നതിനായി നല്‍കി വരുന്ന അറ്റെസോലിസുമാബ് ഒരു ഇമ്മ്യൂണോ തെറാപ്പി ഡ്രഗാണ്. ഇതിലൂടെ കാന്‍സര്‍ രോഗികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കരുത്ത് നല്‍കുകയുമാണ് ചെയ്യുന്നത്. എന്‍എച്ച്എസ് രോഗികള്‍ക്ക് ഇത് ട്രാന്‍സ്ഫ്യൂഷനിലൂടെയാണ് നല്‍കി വരുന്നത്. ശ്വാസകോശ, സ്തന, ലിവര്‍, ബ്ലാഡര്‍ കാന്‍സര്‍ രോഗികള്‍ക്ക് ഈ ചികിത്സ നല്‍കി വരുന്നുണ്ട്. ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം ഏതാണ്ട് 3600 കാന്‍സര്‍ രോഗികള്‍ക്കാണ് നിലവില്‍ ഈ ചികിത്സ നല്‍കി വരുന്നത്. വൈകാതെ ഇവര്‍ക്ക് പുതിയ ഇഞ്ചെക്ഷന്‍ നല്‍കാന്‍ സാധിക്കുന്നതിലൂടെ ഇതിലും കൂടുതല്‍ രോഗികള്‍ക്ക് പ്രതിവര്‍ഷം വേഗത്തില്‍ ജീവന്‍ രക്ഷാ ട്രീറ്റ്മെന്റുറപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 
Other News in this category

 
 




 
Close Window