Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
ലണ്ടനിലെ എല്ലാ ബറോകളിലും അള്‍ട്രാ ലോ എമിഷന്‍ സോണ്‍, മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ 12.50 പൗണ്ട് പിഴ
reporter

ലണ്ടന്‍: ലണ്ടനില്‍ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന വിഷപ്പുകയും മാലിന്യങ്ങളും നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയായ ദി അള്‍ട്രാ ലോ എമിഷന്‍ സോണ്‍ (ഉലെസ്) ലണ്ടന്റെ എല്ലാ ബറോകളിലേക്കും വ്യാപിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഉലെസ് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങളും തിരികൊളുത്തിയതിനിടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഉലെസ് മുന്നോട്ട് വച്ചിരിക്കുന്ന എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങളെല്ലാം ഇത്തരം സോണുകല്‍ലൂടെ സഞ്ചരിക്കുമ്പോള്‍ പ്രതിദിനം 12.50 പൗണ്ട് ചാര്‍ജായി നല്‍കേണ്ടി വരും. പഴയ വാഹനങ്ങള്‍ മാറ്റി വാങ്ങുന്നതിനായി ലണ്ടന്‍കാര്‍ക്ക് 160 മില്യണ്‍ പൗണ്ടിന്റെ സ്‌ക്രാപ്പേജ് സ്‌കീം ലഭ്യമാണ്. ഇത് പ്രകാരം പഴയ വാഹനം മാറ്റി വാങ്ങുന്നതിനായി ഓരോ വാഹനത്തിനും പരമാവധി 2000 പൗണ്ട് വരെ ലഭിക്കുന്നതായിരിക്കും. ചെറിയ ബിസിനസുകള്‍, സോള്‍ ട്രേഡര്‍മാര്‍, ചാരിറ്റികള്‍ തുടങ്ങിയവരെ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി ഉലെസ് സോണിലുള്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ നിയമം നടപ്പിലാക്കുന്നുവെന്നുറപ്പ് വരുത്തുന്നതിനായി ഔട്ടര്‍ ലണ്ടനിലുടനീളം 2750 ക്യാമറകള്‍ കൂടി സ്ഥാപിക്കുമെന്നാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പറയുന്നത്.

നേരത്തെ പദ്ധതിയിട്ടിരുന്ന ക്യാമറകളില്‍ ഏതാണ്ട് 70 ശതമാനത്തോളം അതായത് 1900 ക്യാമറകള്‍ ഓഗസ്റ്റ് മധ്യത്തോടെ സ്ഥാപിച്ചിരുന്നു.അതിനിടെ ഇത്തരം ക്യാമറകള്‍ നശിപ്പിച്ചുവെന്ന നൂറ് കണക്കിന് റിപ്പോര്‍ട്ടുകള്‍ മെറ്റ് പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു. ഉലെസ് സോണ്‍ നടപ്പിലാക്കുന്നതിനെതിരെയുളള ജനവികാരമാണിത് പ്രതിഫലിപ്പിക്കുന്നതെന്നാണ് ഉലെസിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ എടുത്ത് കാട്ടുന്നത്. ഇത്തരം 300ല്‍ അധികം ക്യാമറകള്‍ കേടുപാടുകള്‍ വരുത്തുകയോ അല്ലെങ്കില്‍ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഉലെസ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ സജ്ജമായിരിക്കുന്നുവെന്നാണ് ഇതിന്റെ ഡയറക്ടര്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് സ്ട്രാറ്റജി ആന്‍ഡ് പോളിസിയായ ക്രിസ്റ്റിന കാല്‍ഡെറാട്ടോ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഉലെസ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്റെ വെബ്സൈറ്റിലെ ഓട്ടോ പേ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്ത് പിഴയടക്കാവുന്തനാണെന്നും ഇതിലൂടെ പെനാല്‍റ്റി ചാര്‍ജ് നോട്ടീസ് ഇവര്‍ക്ക് ഒഴിവാക്കാന്‍ സാധിക്കുമെന്നുമാണ് ക്രിസ്റ്റിന നിര്‍ദേശിക്കുന്നത്. ഇത്തരം സോണുകളിലൂടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനമോടിക്കുന്നവര്‍ ഓണ്‍ലൈനിലൂടെയോ അല്ലെങ്കില്‍ ഫോണിലൂടെയോ മൂന്ന് ദിവസങ്ങള്‍ക്കകം പിഴ അടക്കണമെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഈ സമയത്തിനുളളില്‍ പിഴ നല്‍കാത്തവരില്‍ നിന്ന് 180 പൗണ്ട് ഈടാക്കാന്‍ വിധിക്കും. ഇത് 14 ദിവസത്തിനുള്ളില്‍ അടച്ചാല്‍ 90 പൗണ്ട് നല്‍കിയാല്‍ മതിയാകും.

 
Other News in this category

 
 




 
Close Window