Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ടോറികളുടെ ജനപ്രീതിക്ക് വന്‍ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയില്‍ ഭരണകക്ഷിയായ ടോറികളുടെ ഇമേജ് നാള്‍ക്ക് നാള്‍ തകര്‍ന്ന് കൊണ്ടിരിക്കുന്നുവെന്നാണ് പുതിയ സര്‍വേഫലം വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം നിലവില്‍ ഒരു ജനറല്‍ ഇലക്ഷന്‍ നടക്കുകയാണെങ്കില്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്ത്വത്തിലുള്ള കണ്‍സര്‍വേറ്റീവുകള്‍ എട്ട് നിലയില്‍ പൊട്ടുമെന്നാണ് പുതിയ സര്‍വേയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയേക്കാള്‍ 14 പോയിന്റ് പിന്നിലാണ് ടോറികള്‍ നിലകൊള്ളുന്നത്. അനുദിനം താണുകൊണ്ടിരിക്കുന്ന ജനപ്രിയതയുടെ ഗ്രാഫ് ഇനി എന്നെങ്കിലും മുകളിലേക്ക് കൊണ്ടു വരാന്‍ ടോറികള്‍ക്ക് സാധിക്കുമോയെന്ന പ്രസക്തമായ ചോദ്യവും ഈ അവസരത്തില്‍ മുഴങ്ങുന്നുണ്ട്. പേരിന് തന്റെ കാബിനറ്റില്‍ അഴിച്ച് പണി വരുത്തി നഷ്ടപ്പെട്ട ഇമേജ് തിരിച്ച് പിടിക്കാനുള്ള സുനകിന്റെ യജ്ഞം തോറ്റ് പോയെന്നും പുതിയ സര്‍വേഫലം അടിവരയിടുന്നുണ്ട്. നാദിന്‍ ഡോറിസിന്റെ ഓള്‍ഡ് മിഡ് ബെഡ്സ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായിട്ടാണ് പുതിയ സര്‍വേ നടത്തിയിരിക്കുന്നത്. പ്രസ്തുത ഉപതെരഞ്ഞെടുപ്പില്‍ ടോറികള്‍ തോല്‍ക്കുമെന്ന് ഇതോടെ ഏറെക്കൂറെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ മുന്‍ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിന്‍ചെര്‍ പ്രതിനിധീകരിക്കുന്ന ടാം വര്‍ത്ത് സീറ്റിലും ഉപതെരഞഞെടുപ്പ് നടക്കാന്‍ സാധ്യത തെളിയുന്നുണ്ട്.

ജനപ്രിയതയുടെ കാര്യത്തില്‍ ടോറികള്‍ക്ക് ഈ അവസ്ഥയാണുള്ളതെങ്കില്‍ ആ സീറ്റിലും ടോറികള്‍ പരാജയപ്പെടുമെന്നുറപ്പാണ്. ജനപ്രതിനിധി സഭയില്‍ നിന്നും പിന്‍ചറിനെ എട്ട് ആഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനെതിരെ അദ്ദേഹം സമര്‍പ്പിച്ച അപ്പീലില്‍ പരാജയപ്പെട്ടാല്‍ പിന്‍ചറിന് ഒരു റികോള്‍ പെറ്റീഷന് വിധേയനായി എംപി സ്ഥാനം രാജി വയ്ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ടാം വര്‍ത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. അപ്പീല്‍ പരാജയപ്പെടാനുള്ള സാധ്യതയേറിയ സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് ചാന്‍സേറിയിരിക്കുന്നത്. സുനക് പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി വിളിച്ച് കൂട്ടുന്ന പാര്‍ട്ടി സമ്മേളനം ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷമായിരിക്കും നടക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ തോറ്റെത്തുന്ന സുനകിനെതിരെ മറ്റ് ടോറി നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിക്കാനും അത് പരിധി വിട്ടാല്‍ സുനകിന്റെ പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടി നേതൃസ്ഥാനവും വരെ തെറിക്കാനുമുള്ള സാധ്യതകള്‍ പ്രവചിക്കപ്പെടുന്നുണ്ട്. താന്‍ കൈവച്ചതിലൊക്കെയും തിരിച്ചടി നേരിട്ടതാണ് സുനകിന്റെ പ്രതിച്ഛായ പാര്‍ട്ടിയിലും പുറത്തും തകരുന്നതിന് കാരണമായിരിക്കുന്നത്. നെറ്റ് ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന് കാര്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പേകിയത് പാലിക്കാന്‍ സുനകിന് സാധിച്ചിട്ടില്ല. ഇംഗ്ലീഷ് ചാനലിലൂടെയും മറ്റുമുള്ള അനധികൃത കുടിയേറ്റം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുന്നത് സുനകിന് കടുത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window