Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ താപനില 40 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യൂറോപ്പില്‍ താപനില കുതിച്ചുയര്‍ന്നതിന്റെ പ്രതിഫലനമായി യുകെയിലും താപനില 40 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്. ഹീറ്റ് ഡോം യുകെയെ വിഴുങ്ങാനെത്തുന്നുവെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. തല്‍ഫലമായി രാജ്യത്തെ ഓട്ടം സീസന്റെ തുടക്കത്തിലുണ്ടാകുന്ന റെക്കോര്‍ഡ് താപനിലയാണ് രാജ്യത്തുണ്ടാകാന്‍ പോകുന്നതെന്നാണ് പ്രവചനം. യൂറോപ്പിനെ വിഴുങ്ങിയിരിക്കുന്ന അസാധാരണമായ ചൂട് ഫ്രാന്‍സ്, ജര്‍മനി, മറ്റ് പല രാജ്യങ്ങളെയും കടുത്ത തോതില്‍ ബാധിക്കുമെന്നാണ് പ്രവചനം. ഇതിന്റെ പ്രതിഫലനമായി ഇന്ന് മുതല്‍ യുകെയുടെ മിക്ക ഭാഗങ്ങളിലും കടുത്ത ചൂടായിരിക്കും അനുഭവപ്പെടാന്‍ പോകുന്നതെന്നാണ് മുന്നറിയിപ്പ്. സാധാരണ തണുത്ത വായു നിലകൊള്ളുന്ന ഇടങ്ങളില്‍ പോലും ചൂടേറിയ വായു സ്ഥാനം കൈയടക്കുന്ന പ്രതിഭാസത്തെയാണ് ഹീറ്റ് ഡോം എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസമായിരിക്കും ഇനിയുളള ദിവസങ്ങളില്‍ യുകെയിലെ ചൂടുയര്‍ത്തുന്നതിന് കാരണമായി വര്‍ത്തിക്കുന്നത്. സാധാരണ ഈ സമയത്ത് സമുദ്രനിരപ്പില്‍ നിന്ന് 4000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍ കോളത്തിലെ താപനില ഏതാണ്ട് ഏഴ് ഡിഗ്രി സെല്‍ഷ്യസാണുണ്ടാവുകയെന്നും എന്നാല്‍ നിലവിലെ ചൂടുള്ള വായുപ്രവാഹത്തിന്റെ സമ്മര്‍ദത്താല്‍ ഈ താപനില ഇപ്പോള്‍ 20 ഡിഗ്രി സെല്‍ഷ്യസിനടുത്തേക്കുയര്‍ന്നുവെന്നുമാണ് സിവിയര്‍ വെതര്‍ യൂറോപ്പ് വെളിപ്പെടുത്തുന്നത്.

ഇത് സാധാരണത്തേതിലും ഏറെ രൂക്ഷമായ താപനിലയാണെന്നും തല്‍ഫലമായി ഭൂമിയുടെ ഉപരിതലത്തിലെ താപനില കുതിച്ചുയരുന്നതിന് കാരണമായിത്തീരുമെന്നും സിവിയര്‍ വെതര്‍ യൂറോപ്പ് പ്രവചിക്കുന്നു. ഇതിനെ തുടര്‍ന്ന് ഈ വാരത്തിന്റെ മധ്യത്തില്‍ യുകെയുടെ തെക്കന്‍ പ്രദേശങ്ങളിലെ താപനില 30 ഡിഗ്രിയിലെത്തുമെന്നാണ് മെറ്റ് ഓഫീസ് മെറ്റീരിയോളജിസ്റ്റായ ജോനാതന്‍ വൗട്ട്റെ പറയുന്നത്. ഈ അവസരത്തില്‍ സ്‌കോട്ട്ലന്‍ഡിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ മാത്രമായിരിക്കും താപനില ഉയരാതെ നിലകൊള്ളുകയെന്നും ജോനാതന്‍ പറയുന്നു. അറഅറ്റ്ലാന്റിക്കിന്റെ വടക്ക് ഭാഗത്ത് കൂടി യുഎസ് തീരത്തേക്ക് ട്രോപ്പിക്കല്‍ സൈക്ലോണ്‍ നീങ്ങുന്നതും യുകെയിലെ താപനില വര്‍ധിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നത്. ട്രോപ്പിക്കല്‍ സൈക്ലോണ്‍ അറ്റ്ലാന്റിക്കില്‍ നിന്ന് യുകെയിലുടെ കടന്ന് പോകുന്നതിന്റെ ഫലമായി ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത ചൂടായിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്നും ജോനാതന്‍ മുന്നറിയിപ്പേകുന്നു. ഈ അവസരത്തില്‍ യുകെയുടെ തെക്ക് ഭാഗത്ത് നല്ല വെയില്‍ ലഭിക്കുമെന്നും പ്രവചനമുണ്ട്. താപനില തുടക്കത്തില്‍ 25 ഡിഗ്രിക്കടുത്തായിരിക്കുമെന്നും ചൊവ്വാഴ്ചയും ബുധനാഴ്ചയും അത് 29 ഡിഗ്രിയാകുമെന്നും തുടര്‍ന്ന് 30 ഡിഗ്രിയാകുമെന്നും രാജ്യത്തിന്റെ ചിലയിടങ്ങളില്‍ അത് 40 ഡിഗ്രിക്ക് മുകളിലേക്ക് പോകുമെന്നും ജോനാതന്‍ പ്രവചിക്കുന്നു.

 
Other News in this category

 
 




 
Close Window