Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
പുതിയ അധ്യായന വര്‍ഷം തുടങ്ങുമ്പോള്‍ ആശങ്കയില്‍ മാതാപിതാക്കള്‍, അടച്ചുപൂട്ടല്‍ നേരിടുന്ന സ്‌കൂളുടെ പട്ടിക പുറത്ത് വിടുന്നില്ല
reporter

ലണ്ടന്‍: യുകെയില്‍ പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്ന ഇന്നത്തെ ദിവസം നിരവധി കുട്ടികളും രക്ഷിതാക്കളും കടുത്ത ആശയക്കുഴപ്പത്തിലാണ്. മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അപകടകരമായ അവസ്ഥയിലായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ ഭാഗികമായോ അല്ലെങ്കില്‍ പൂര്‍ണമായോ അടച്ച് പൂട്ടിയതിനെ തുടര്‍ന്നാണീ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. ഇത്തരം സ്‌കൂളുകളുടെ പട്ടിക സര്‍ക്കാര്‍ ഇനിയും ഔദ്യോഗികമായി പുറത്ത് വിടാത്തതാണ് ഈ ആശയക്കുഴപ്പത്തിന് പ്രധാന കാരണമായി വര്‍ത്തിച്ചിരിക്കുന്നത്. തങ്ങള്‍ പഠിക്കുന്ന സ്‌കൂള്‍ ഈ ലിസ്റ്റിലുണ്ടോയെന്നറിയാതെ നിരവധി വിദ്യാര്‍ത്ഥികളാണ് നട്ടം തിരിയുന്നത്. പുതിയ ടേമില്‍ കോണ്‍ക്രീറ്റ് ഉയര്‍ത്തിയ സുരക്ഷിത പ്രശ്നത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ സ്‌കൂളുകളുടെ പൂര്‍ണമായ പട്ടിക ദി ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എഡ്യുക്കേഷന്‍ അധികം വൈകാതെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ സ്ഥാപനം ഈ പട്ടികയില്‍ ഉണ്ടോ എന്ന് അല്ലെങ്കില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സ്ഥാപനം തുറക്കാന്‍ സാധിക്കുമോയെന്നറിയാതെ ആശയക്കുഴപ്പത്തിലായ നിരവധി സ്‌കൂളുകളും രാജ്യമാകമാനമുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തങ്ങളുടെ സ്‌കൂളിന് ഇത്തരത്തില്‍ തുറക്കുന്നതിന് നിരോധനമുണ്ടാകുമെന്ന ആശങ്കയാല്‍ പകരം സംവിധാനങ്ങളേര്‍പ്പെടുത്തിയ സ്‌കൂളുകളും നിരവധിയാണ്. അതായത് ഇതിനായി പുതിയ കെട്ടിടങ്ങള്‍ വാടകക്കെടുക്കുകയോ അല്ലെങ്കില്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്തുന്നതിന് സംവിധനമേര്‍പ്പെടുത്തുകയോ ചെയ്ത വിദ്യാലയങ്ങളേറെയാണ്.

സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് അടച്ച് പൂട്ടുന്ന കെട്ടിടങ്ങളിലിരുന്ന് പഠിച്ചിരുന്ന കുട്ടികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാനായി കോവിഡ് കാലത്ത് നല്‍കിയത് പോലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ സ്‌കൂളുകളോട് നിര്‍ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. റീ ഇന്‍ഫോഴ്സ്ഡ് ഓട്ടോക്ലാവ്ഡ് ഏയ്റേറ്റഡ് കോണ്‍ക്രീറ്റ് അഥവാ ആര്‍എഎസി ഉപയോഗിച്ച് മേല്‍ക്കൂര പണിത സ്‌കൂളുകളെയാണ് പുതിയ സുരക്ഷാ മുന്നറിയിപ്പ് ബാധിച്ചിരിക്കുന്നത്. ഈ മെറ്റീരിയല്‍ തകര്‍ന്ന് വീണ് കുട്ടികള്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ ഇത്തരം കെട്ടിടങ്ങളില്‍ ക്ലാസുകള്‍ നടത്തരുതെന്നുമാണ് ഒഫീഷ്യലുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പുതിയ നിര്‍ദേശം ബാധകമായ സ്‌കൂളുകളുടെ പട്ടിക ഉടനടി പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഷാഡോ കോമണ്‍സ് നേതാവായ താന്‍ഗാം ഡെബൊണയര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ ആഴ്ച ലിസ്റ്റ് പുറത്ത് വിടാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ഒരു വോട്ടിനായി ലേബര്‍ പദ്ധതിയിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ടീച്ചര്‍മാര്‍ക്കും തങ്ങളുടെ സ്‌കൂള്‍ സുരക്ഷിതമാണോ അല്ലയോ എന്ന കാര്യത്തില്‍ സന്ദേഹങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അതിനാല്‍ സുരക്ഷാ ഭീഷണിയുള്ള സ്‌കൂളുകളുടെ പട്ടിക പുറത്ത് വിടാന്‍ സര്‍ക്കാര്‍് ഇനിയും വൈകരുതെന്നും താന്‍ഗാം ഡെബൊണയര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ ലേബര്‍ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു.

 
Other News in this category

 
 




 
Close Window