Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ഹോം ഹീറ്റ് പമ്പ് ഗ്രാന്റ് പമ്പ് നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ നീക്കം
reporter

ലണ്ടന്‍: യുകെയില്‍ ഹോം ഹീറ്റ് പമ്പ് ഗ്രാന്റ് പമ്പ് നിയമങ്ങളില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍ രംഗത്തെത്തി. ഇതിലൂടെ ഹോം ഓണര്‍മാര്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും ഹീറ്റ് പമ്പുകള്‍ ചുരുങ്ങിയ ചെലവിലും അനായാസമായും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വഴിയൊരുങ്ങും. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എനര്‍ജി സെക്യൂരിറ്റി ആന്‍ഡ് നെറ്റ് സീറോയുടെ പുതിയ നിര്‍ദേശങ്ങള്‍ പ്രകാരമാണ് ഇതിനുള്ള വഴിയൊരുങ്ങുന്നത്. ലോഫ്റ്റ് അല്ലെങ്കില്‍ കാവിറ്റി വാള്‍ ഇന്‍സുലേഷന്‍ ആദ്യം ചെയ്യുന്നതിന് പകരമായി ഹീറ്റ് പമ്പ് ഗ്രാന്റ് ലഭിക്കുന്നതിലൂടെ വീട്ടുകാര്‍ക്ക് സമയവും പണവും ലാഭിക്കാന്‍ സാധിക്കുമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത്. ഗ്യാസ് ബോയിലറിന് വേണ്ടി വരുന്ന ചെലവിന് സമാനമായ തുക ഉപയോഗിച്ച് ഹീറ്റ് പമ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് മിനിസ്റ്റര്‍ ഫോര്‍ എനര്‍ജി എഫിഷ്യന്‍സി ആന്‍ഡ് ഗ്രീന്‍ ഫിനാന്‍സ് ലോര്‍ഡ് കല്ലാനാന്‍ പറയുന്നത്. സര്‍ക്കാര്‍ നടത്തുന്ന പുതിയ നീക്കത്തിലൂടെ നിരവധി വീടുകള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും ഹീറ്റ് പമ്പുകള്‍ കാലവിളംബമില്ലാതെ ചുരുങ്ങിയ ചെലവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവുമെന്നും മന്ത്രി ഉറപ്പേകുന്നു. സര്‍ക്കാര്‍ നടത്തുന്ന പുതിയ നീക്കത്തിലൂടെ കൂടുതല്‍ വീടുകള്‍ക്ക് ലോ എമിഷന്‍, ലോ കോസ്റ്റ് ഹീറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ വഴിയൊരുങ്ങുകയാണെന്നും മിനിസ്റ്റര്‍ വെളിപ്പെടുത്തുന്നു.

നിലവില്‍ 81 മില്യണ് പൗണ്ട് ഹീറ്റ് പമ്പുകള്‍ക്കായി അനുവദിച്ച് കഴിഞ്ഞുവെന്നും ഇതിലൂടെ നിരവധി വീടുകള്‍ക്കും പ്രോപ്പര്‍ട്ടികള്‍ക്കും 6000 പൗണ്ട് വച്ച് ലഭിച്ചുവെന്നും ഇതിലൂടെ ഹീറ്റ് പമ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവുമെന്നും സര്‍ക്കാര്‍ പറയുന്നു. രാജ്യത്തെ കാര്‍ബണ്‍ എമിഷനില്‍ മൂന്നിലൊന്നും വീടുകളില്‍ നിന്നുണ്ടാകുന്നതാണ്. 2050 ഓടെ ഇത് തീരെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിനായാണ് ഹീറ്റ് പമ്പ് പോലുള്ള എമിഷന്‍ കുറയ്ക്കുന്ന സംവിധാനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന് പുറമെ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനുള്ള ഇത്തരം നടപടികള്‍ ത്വരിതപ്പെടുത്തി മറ്റ് സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഉദാഹരണമായി ഹൈ എനര്‍ജി പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് റേറ്റിംഗുകളിലുളഅള വീടുകള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള മോര്‍ട്ട്ഗേജുകള്‍ നല്‍കാന്‍ തയ്യാറായി നിരവധി ലെന്‍ഡര്‍മാര്‍ രംഗത്തെത്തിയത് എടുത്ത് കാട്ടാം. ഗ്രീന്‍ ഫിനാന്‍സ് പ്രൊജക്ടുകള്‍ ടെസ്റ്റ് ചെയ്യുന്നതിനായി ഡിപ്പാര്‍ട്ട്മെന്റ് മേയില്‍ ലെന്‍ഡര്‍മാര്‍ക്ക് 4.3 മില്യണ്‍ പൗണ്ട് ഗ്രാന്റ് നല്‍കിയിരുന്നു. ഈ ഗ്രാന്റിലൂടെ എമിഷന്‍ കുറവുള്ള വീടുകളുള്ള ബോറോവര്‍മാരുടെ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വെട്ടിക്കുറക്കാനായിരുന്നു സര്‍ക്കാര്‍ ലെന്‍ഡര്‍മാരോട് നിര്‍ദേശിച്ചിരുന്നത്. 26 ഹോം എനര്‍ജി എഫിഷ്യന്‍സി പൈലറ്റ് പ്രൊജക്ടുകള്‍ക്ക് ഫണ്ട് നല്‍കി സഹായിക്കാന്‍ ഈ നീക്കത്തിലൂടെ സാധിച്ചിരുന്നു.

 
Other News in this category

 
 




 
Close Window