Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
രാജ്യത്ത് പണപ്പെരുപ്പം വീണ്ടും വര്‍ധിക്കുമെന്ന് ജെറമി ഹണ്ട്
reporter

ലണ്ടന്‍: രാജ്യത്ത് പണപ്പെരുപ്പം വീണ്ടും വര്‍ദ്ധിക്കുമെന്ന് ജെറമി ഹണ്ടിന്റെ മുന്നറിയിപ്പ്. ഈ വര്‍ഷം നികുതി വെട്ടിക്കുറയ്ക്കാനുള്ള സാധ്യതകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. വിലക്കയറ്റത്തില്‍ ഇടിവ് നേരിട്ടതോടെയാണ് ഏറ്റവും പുതിയ കണക്കുകളില്‍ പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കാന്‍ സാധ്യത തെളിയുന്നതെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ആഭ്യന്തര ട്രഷറി പരിശോധനകള്‍ പ്രകാരം ആഗസ്റ്റില്‍ പണപ്പെരുപ്പം 6.8 ശതമാനത്തില്‍ നിന്നും 7 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ മറ്റൊരു പലിശ നിരക്ക് വര്‍ദ്ധനയ്ക്കാണ് കളമൊരുങ്ങുന്നത്. എന്നാല്‍ ഇതിന് ശേഷം വിലകള്‍ വീണ്ടും താഴ്ന്നു തുടങ്ങുമെന്നും ഹണ്ട് വ്യക്തമാക്കി.

സര്‍ക്കാരിന്റെ കടം വര്‍ദ്ധിക്കുന്നതായി ചാന്‍സലര്‍ സമ്മതിച്ചു. 'സമ്പദ് വ്യവസ്ഥ വളര്‍ന്നെങ്കില്‍ മാത്രമാണ് ജിഡിപി ഉയരുക. ആകെയുള്ള ചെലവുകളുടെ അതേ തോതില്‍ കടവും നിലനിര്‍ത്തി കൈകാര്യം ചെയ്യാന്‍ സാധിക്കണം. ഇത് ആളുകളുടെ ടാക്സുകളെ സംബന്ധിച്ച് പ്രധാനമാണ്. കടത്തിന് ഉയര്‍ന്ന പലിശ നല്‍കുമ്പോഴാണ് ടാക്സുകള്‍ ഉയരുന്നത്', ഹണ്ട് വ്യക്തമാക്കി. നികുതി വെട്ടിക്കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇതിന് സാമ്പത്തിക വളര്‍ച്ചയും, മെച്ചപ്പെട്ട പബ്ലിക് സെക്ടര്‍ ശേഷിയും പ്രകടമാകണം. നിലവിലെ തോതില്‍ പബ്ലിക് സ്പെന്‍ഡിംഗ് ഉയര്‍ന്നാല്‍ 2071-ഓടെ നികുതി വരുമാനം 200 ബില്ല്യണ്‍ പൗണ്ടിലേക്ക് ഉയരേണ്ടി വരും, ഹണ്ട് പറഞ്ഞു. എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായ 15-ാം തവണയും മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് ആശങ്ക. ലക്ഷക്കണക്കിന് ഭവനഉടമകള്‍ക്ക് ഇപ്പോള്‍ തന്നെ 5.25 ശതമാനം ബേസ് റേറ്റുകളുടെ ആഘാതം അനുഭവിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window