Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
പിരോള എന്ന പേരില്‍ വൈറസുണ്ടെന്ന് യുകെ ആരോഗ്യ വകുപ്പ്: വീണ്ടും കോവിഡ് വ്യാപകമായി പടരുമെന്ന് മുന്നറിയിപ്പ്
Text By: Team ukmalayalampathram
പിരോള വേരിയന്റിനെതിരെയുള്ള മുന്‍കരുതലും പ്രതിരോധവും ദുര്‍ബലം. ഇതിന്റെ ഫലമായി രാജ്യത്തു കോവിഡ് ഭീഷണി വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തി. നിലവില്‍ പടര്‍ന്ന് പിടിക്കുന്ന അപകടകാരിയായ കോവിഡ് 19 വേരിയന്റ് പിരോല രാജ്യത്തിന് അധികം വൈകാതെ തലവേദന സൃഷ്ടിക്കുമെന്നാണ് എക്സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ബിഎ.2.86 കൊറോണവൈറസ് വേരിയന്റ് അതിവേഗം പടരുന്നതിനെ തുടര്‍ന്ന് ഓട്ടം കോവിഡ് ബൂസ്റ്റര്‍ പ്രോഗ്രാം നാലാഴ്ചക്കകം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തിയിരിക്കുന്നത്.


പുതിയ കോവിഡ് വേരിയന്റുകള്‍ക്കെതിരായ യുകെയുടെ സമീപകാല പോരാട്ടം വളരെ ദുര്‍ബലമാണെന്നും അതിനാല്‍ ഇവ രാജ്യത്തിന് വരും നാളുകളില്‍ കടുത്ത ഭീഷണിയുയര്‍ത്തുമെന്നുമാണ് പ്രഫസര്‍ ലോറന്‍സ് യംഗിനെ പോലുള്ള എക്സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. പുതിയ വേരിയന്റുകളെ ചെറുക്കുന്നതില്‍ വേണ്ടത്ര ഗൗരവമില്ലാത്ത സമീപനമാണ് യുകെ പുലര്‍ത്തി വരുന്നതെന്നും ഇത് വീണ്ടും രാജ്യത്തെ പുതിയ കോവിഡ് ഭീഷണിയിലേക്ക് തള്ളി വിടുമെന്നുമാണ് പ്രഫ. യംഗ് മുന്നറിയിപ്പേകുന്നത്.


പുതിയ അക്കാദമിക് വര്‍ഷത്തിലല്‍ മില്യണ്‍ കണക്കിന് കുട്ടികള്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുന്ന വേളയിലും തണുപ്പേറിയ കാലാവസ്ഥ രാജ്യത്ത് ഉണ്ടാകാന്‍ പോവുകയും സാഹചര്യത്തിലുമാണ് പിരോള വേരിയന്റ് പടരുന്നതെന്നത് കടുത്ത അപകടസാധ്യതയാണുയര്‍ത്തുന്നതെന്നാണ് എക്സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. ഈ സാഹചര്യത്തില്‍ കോവിഡിനെതിരായ പോരാട്ടത്തിലും പ്രതിരോധത്തിലും അലംബാവം പുലര്‍ത്തുന്നത് വന്‍ അപകടത്തിലേക്ക് രാജ്യത്തെ തള്ളി വിടുമെന്നാണ് ദി ഇന്റിപെന്റന്റ് പത്രത്തോട് സംസാരിക്കവേ പ്രഫ.യംഗ് മുന്നറിയിപ്പേകിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window