Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
ഫ്‌ളൈറ്റ് പാത്ത് സിസ്റ്റത്തിലെ തകരാര്‍ ആണ് കഴിഞ്ഞ ദിവസത്തെ വ്യോമയാന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിലെ ഫ്ലൈറ്റ് പാത്ത് സിസ്റ്റത്തിലെ തകരാറുകള്‍ കാരണമാണ് ഓഗസ്റ്റ് 28ന് വന്‍ തോതില്‍ വിമാനങ്ങളുടെ സര്‍വീസുകള്‍ വൈകാനം തടസ്സപ്പെടാനും കാരണമായതെന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്തെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ എത്രത്തോളം കുത്തഴിഞ്ഞിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓഗസ്റ്റ് 28ലെ ബാങ്ക് ഹോളിഡേയുടെ അന്നും പിറ്റേന്നും എയര്‍ ട്രാഫിക് കണ്‍ട്രോളിലെ പ്രശ്നങ്ങള്‍ മൂലം നിരവധി വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരുകയോ അല്ലെങ്കില്‍ സമയം വൈകി പറക്കേണ്ടി വരുകയോ ചെയ്തിരുന്നു. തല്‍ഫലമായി യുകെയില്‍ നിന്ന് വിദേശങ്ങളിലേക്കും തിരിച്ചും സഞ്ചരിക്കേണ്ടിയിരുന്ന പതിനായിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ഇത്തരത്തിലൊരു ബുദ്ധിമുട്ട് ഇതിന് മുമ്പുണ്ടായിട്ടില്ലെന്നാണ് എയര്‍ ട്രാഫിക്ക് പ്രൊവൈഡറായ നാറ്റ്സ് പറയുന്നത്. ഇത്തരമൊരു പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും നാറ്റ്സ് പറയുന്നു. ഈ സംഭവത്തെക്കുറിച്ച് യുകെയിലെ ഏവിയേഷന്‍ റെഗുലേറ്ററായ ദി സിവില്‍ ഏവിയേഷന്‍ അഥോറിറ്റി (സിഎഎ) ഒരു ഇന്റിപെന്റന്റ് റിവ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റാറ്റിയൂട്ടറി ആന്‍ഡ് ലൈസന്‍സിംഗ് ഒബ്ലിഗേഷന്‍സ് നാറ്റ്സ് ലംഘിച്ചുവെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് സിഎഎ പറയുന്നത്. വിമാനങ്ങള്‍ വൈകുമെന്ന വിശദാംശങ്ങള്‍ ഓഗസ്റ്റ് 28ന് രാവിലെ 8.32ന് തങ്ങളുടെ സിസ്റ്റത്തിലേക്ക് ലഭിക്കുകയായിരുന്നുവെന്നാണ് ബുധനാഴ്ച നാറ്റ്സ് പുറത്ത് വിട്ട ഇനീഷ്യല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് പ്രകാരം യുകെയിലാകമാനം വിമാനങ്ങള്‍ സമയം വൈകി പറക്കേണ്ടി വരുമെന്നായിരുന്നു വ്യക്തമായിരുന്നതെന്നും നാറ്റ്സ് പറയുന്നു.രണ്ട് മേയ്ക്കര്‍മാര്‍ ഒരേ പേരില്‍ പ്ലാന്‍ഡ് റൂട്ടിലുണ്ടായിരുന്നുവെന്നും ഇവര്‍ രണ്ട് സ്ഥലങ്ങളിലായിട്ട് കൂടി ഇത്തരത്തില്‍ സംഭവിച്ചുവെന്നും ഇത് ഓട്ടോമാറ്റിക്കലായി യുകെ എയര്‍സ്പേസ് മേല്‍നോട്ടം നടത്തുന്ന നാറ്റ്സ് കണ്‍ട്രോളര്‍മാരുമായി പങ്ക് വയ്ക്കപ്പെടുകയായിരുന്നുവെന്നുമാണ് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. തല്‍ഫലമായി ഫ്ലൈറ്റ് പ്ലാനിന്റെ യുകെ പോര്‍ഷനെപ്പറ്റി നാറ്റ്സിന് മനസിലാകാത്തതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് 28ന് പ്രതിസന്ധിയുണ്ടായതെന്നും ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ ആശങ്കകള്‍ കാരണം വിമാനങ്ങളുടെ പറക്കലില്‍ സമയം വൈകിപ്പിക്കാന്‍ നാറ്റ്സ് നിര്‍ബന്ധിതമാവുകയായിരുന്നുവെന്നും ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. നിലവിലെ സോഫ്റ്റ് വെയര്‍ ഓപ്പറേറ്റ് ചെയ്യാന്‍ തുടങ്ങിയ അഞ്ച് വര്‍ഷത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണ് ഉണ്ടായിരിക്കുന്നതെന്നാണ് നാറ്റ്സ് മാനേജിംഗ് ഡയറക്ടറായ മാര്‍ട്ടിന്‍ റോള്‍ഫ് പറയുന്നു. ഈ സോഫ്റ്റ് വെയറുപയോഗിച്ചാണ് 15 മില്യണ്‍ ഫ്ലൈറ്റ് പ്ലാനുകള്‍ പ്രൊസസ് ചെയ്ത് വരുന്നത്. ഓഗസ്റ്റ് 28ന് വന്‍ തോതില്‍ വിമാനങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് യുകെയിലെ എയര്‍പോര്‍ട്ടുകളിലും വിദേശ എയര്‍പോര്‍ട്ടുകളിലും പതിനായിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം അനിശ്ചിതത്വം നിറഞ്ഞ കാത്തിരിപ്പുകള്‍ നടത്തേണ്ടി വന്നത്.

 
Other News in this category

 
 




 
Close Window