Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ആര്‍എഎസി കോണ്‍ക്രീറ്റ് പ്രതിസന്ധിക്ക് കാരണം സ്‌കൂളുകളെന്ന് എഡ്യൂക്കേഷന്‍ സെക്രട്ടറി
reporter

ലണ്ടന്‍: സുനാക് ഗവണ്‍മെന്റിനെ പുതിയ കുഴപ്പത്തില്‍ ചാടിച്ചിരിക്കുകയാണ് സ്‌കൂളുകളിലെ ആര്‍എഎസി കോണ്‍ക്രീറ്റ് പ്രതിസന്ധി. പഴയകാല കോണ്‍ക്രീറ്റ് ഉള്‍പ്പെട്ട കെട്ടിടങ്ങള്‍ ആശുപത്രികളിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിലകൊള്ളുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ ഇത്തരം കോണ്‍ക്രീറ്റുകള്‍ ഉയര്‍ത്തുന്ന അപകടക്കെണിയാണ് പ്രധാന ചര്‍ച്ചാവിഷയമായി മാറുന്നത്. വിഷയത്തില്‍ എഡ്യുക്കേഷന്‍ സെക്രട്ടറി ഗിലിയാന്‍ കീഗന്‍ വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. എന്നാല്‍ സ്‌കൂളുകളാണ് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചതെന്ന് തിരിച്ചടിക്കുകയാണ് സെക്രട്ടറി. കെട്ടിടങ്ങളിലെ ആര്‍എഎസിയെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ സ്‌കൂളുകള്‍ കാലതാമസം എടുത്തതിന്റെ പേരിലാണ് എഡ്യുക്കേഷന്‍ സെക്രട്ടറിയും, അധ്യാപകരും തമ്മില്‍ വാക്പോര് നടക്കുന്നത്.

പ്രതിസന്ധിയില്‍ തന്റെ പ്രവര്‍ത്തനം നല്ലതായിരുന്നുവെന്ന് അവകാശപ്പെട്ട് അസഭ്യം വിളിച്ചതിനെ തുടര്‍ന്ന് കീഗന്‍ മാപ്പ് പറഞ്ഞിരുന്നു. 2022 മാര്‍ച്ചില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോഴും 5% സ്‌കൂളുകള്‍ മറുപടി നല്‍കിയിട്ടില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. 'വിഷയം വിവാദമായപ്പോഴെങ്കിലും ഇവര്‍ മുന്നോട്ട് വരുമെന്നാണ് കരുതുന്നത്. ഏതെല്ലാം സ്‌കൂളില്‍ ആര്‍എഎസി ഉണ്ടെന്ന് വിവരം ലഭിക്കുകയാണ് നടപടിയെടുക്കാന്‍ ആദ്യം വേണ്ടത്', എഡ്യുക്കേഷന്‍ സെക്രട്ടറി പറഞ്ഞു. പല തവണ സ്‌കൂള്‍ അധികൃതരോട് വിവരങ്ങള്‍ ആവശ്യപ്പെട്ടതാണ്. ഫോണ്‍ വിളിച്ച് അറിയിക്കാന്‍ കോള്‍ സെന്റര്‍ സൗകര്യം വരെ ഏര്‍പ്പെടുത്തിയിട്ടും അവര്‍ ഇത് ചെയ്തില്ല. ഇതോടെ ഈ ആഴ്ചാവസാനത്തിനകം വിവരം നല്‍കാന്‍ അറിയിച്ചിട്ടുണ്ട്, കീഗന്‍ വ്യക്തമാക്കി. എന്നാല്‍ സെക്രട്ടറിയുടെ നിലപാടിനെതിരെ യൂണിയനുകള്‍ രംഗത്തെത്തി. സ്‌കൂളുകള്‍ക്ക് ആര്‍എഎസി തിരിച്ചറിയാന്‍ ശേഷിയുള്ള പ്രത്യേക ജീവനക്കാരില്ലെന്നതാണ് ഇവരുടെ വാദം.

 
Other News in this category

 
 




 
Close Window